ഇംഫാലില്‍ വൈദിക മന്ദിരത്തില്‍ ബോംബു ഭീഷണി

മണിപ്പൂരിലെ ഇംഫാലില്‍ വിരമിച്ച വൈദികര്‍ വിശ്രമജീവിതം നയിക്കുന്ന വൈദികരുടെ ഭവനത്തിനു സമീപം ബോംബു കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. വൈദിക മന്ദിരത്തിന്‍റെ ഗേറ്റില്‍ സ്ഥാപനത്തിലെ ഡ്രൈവറാണ് ഗ്രനേഡ് ആദ്യം കണ്ടത്. ഗേറ്റ് തുറക്കാന്‍ ചെന്ന വേളയിലാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ബോംബ് കണ്ടെത്തിയത്. പൊലീസില്‍ വിവരമറിയിച്ചതനുസരിച്ച് ഉദ്യേഗസ്ഥരെത്തി ബോംബ് നിര്‍വീര്യമാക്കി.

വൈദിക മന്ദിരത്തില്‍ ബോംബു കണ്ടെത്തിയ വിവരമറിഞ്ഞ് ആര്‍ച്ചുബിഷപ്സ് ഹൗസില്‍ നിന്ന് ഏതാനും വൈദികരെത്തിയാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. ബോംബു ഭീഷണിക്ക് ഉപോത്ബലകമായി എന്തെങ്കിലും സംഭവവികാസങ്ങള്‍ ഉണ്ടായതായി അറിവില്ലെന്ന് ചാന്‍സലര്‍ ഫാ. സോളമന്‍ പറഞ്ഞു. വിശ്രമജീവിതം നയിക്കുന്ന വിരമിച്ച വൈദികരുടെ ഭവനത്തില്‍ ഉണ്ടായ ഭീഷണിക്കു പിന്നിലെ കാരണം അവ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു സംബന്ധിച്ച പരാ തി ഇംഫാല്‍ പൊലീസ് സൂപ്രണ്ടിനു കൈമാറിയിട്ടുണ്ട്. വൈദിക മന്ദിരത്തിനു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സംഭവത്തിനു നാളുകള്‍ക്കു മുമ്പ് ഇംഫാലിലെ ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍, കാഞ്ചിപുരിയിലെ കത്തോലിക്കാ സ്കൂള്‍ എന്നീ സ്ഥാപനങ്ങളിലും ബോംബു ഭീഷണി ഉണ്ടിയിട്ടുണ്ട്. സുഖ്നു സെന്‍റ് ജോസഫ്സ് സ്കൂളിന് അജ്ഞാതരായ അക്രമികള്‍ രണ്ടു മാസങ്ങള്‍ക്കു മുമ്പ് തീയിട്ട സംഭവും ഉണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org