ആര്‍ച്ചുബിഷപ് താഴത്ത് നിയമവ്യാഖ്യാനത്തിനുള്ള വത്തിക്കാന്‍ കാര്യാലയത്തില്‍

ആര്‍ച്ചുബിഷപ് താഴത്ത് നിയമവ്യാഖ്യാനത്തിനുള്ള വത്തിക്കാന്‍ കാര്യാലയത്തില്‍

നിയമപാഠങ്ങളുടെ വ്യാഖ്യാനത്തിനുള്ള വത്തിക്കാന്‍ കാര്യാലയത്തിലെ ഉപദേശകനായി തൃശൂര്‍ ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്തിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അഞ്ചു കൊല്ലത്തേക്കാണു നിയമനം. പൗരസ്ത്യ കാനോന്‍ നിയമ പണ്ഡിതനായി അറിയപ്പെടുന്നയാളാണ് ആര്‍ച്ചുബിഷപ് താഴത്ത്.
1917 ല്‍ ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പയാണ് സഭാനിയമവ്യാഖ്യാനത്തിനായി പൊന്തിഫിക്കല്‍ കമ്മീഷന്‍ സ്ഥാപിച്ചത്. 1989 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇതിനെ പൊന്തിഫിക്കല്‍ കൗണ്‍സിലായി ഉയര്‍ത്തി. ഫ്രാന്‍സിസ് മാര്‍പാപ്പ കേരളസഭയ്ക്കു നല്‍കിയ അംഗീകാരമായി ഈ നിയമനത്തെ കാണുന്നുവെന്നു ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത് പ്രസ്താവിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org