ഉക്രെയിനില്‍ പാപ്പായുടെ സഹായമെത്തിയത് പത്തു ലക്ഷം പേര്‍ക്ക്

ഉക്രെയിനില്‍ പാപ്പായുടെ സഹായമെത്തിയത് പത്തു ലക്ഷം പേര്‍ക്ക്
Published on

യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന ഉക്രെയിനില്‍ 2016 ല്‍ ആരംഭിച്ച മാര്‍പാപ്പയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പ്രയോജനം പത്തു ലക്ഷത്തോളം പേര്‍ക്കു ലഭിച്ചുവെന്നു ഉക്രേനിയന്‍ സഭാധികാരികള്‍ അറിയിച്ചു. 1.75 കോടി ഡോളര്‍ വത്തിക്കാന്‍ ഈ നാലു വര്‍ഷങ്ങള്‍ കൊണ്ട് ഉക്രെയിനിലെ ദരിദ്രര്‍, രോഗികള്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്കായി ചെലവഴിച്ചു. "ഉക്രെയിനിനു വേണ്ടി പാപ്പാ" എന്ന പേരിലാണ് ഈ പദ്ധതിക്കു വേണ്ടി ധനസമാഹരണവും വിതരണവും നിര്‍വഹിച്ചത്. പരിപാടി അവസാന ഘട്ടത്തിലാണ്. നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ആശുപത്രിയ്ക്കുള്ള വൈദ്യോപകരണങ്ങള്‍ നല്‍കുന്നതായിരി ക്കും അവസാനത്തെ ദൗത്യം.

നാലു വര്‍ഷം മുമ്പത്തേക്കാള്‍ ഉക്രെനിയന്‍ ജനതയുടെ സ്ഥിതി വളരെ മെച്ചപ്പെട്ടുവെന്നും പാപ്പായുടെ പ്രത്യേക പദ്ധതി അവസാനിക്കുന്നെങ്കിലും സഭ വിവിധ സഹായവിതരണങ്ങള്‍ തുടരുമെന്നും ബിഷപ് എഡ്വേര്‍ഡ് കാവ അറിയിച്ചു. ഉക്രെനിയന്‍ സര്‍ക്കാരും റഷ്യയുടെ പിന്തുണയുള്ള വിമതരും തമ്മില്‍ ആറു വര്‍ഷം മുമ്പ് ആരംഭിച്ച പോരാട്ടമാണ് ഉക്രേനിയന്‍ ജനതയെ ദുരിതത്തിലാക്കിയത്. അന്നു മുതല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നിരന്തരമായ അഭ്യര്‍ത്ഥന ഉന്നയിച്ചു വരികയാണ് പാപ്പ. 2014 നു ശേഷം ഇതുവരെ 20 വെടിനിറുത്തലുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു.ഉക്രെയിനിð പാപ്പായുടെ സഹായമെത്തിയത് പത്തു ലക്ഷം പേര്‍ക്ക്‌

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org