മാര്‍പാപ്പയെ വിമര്‍ശിച്ച ഇന്ത്യന്‍ വൈദികനെതിരെ ഇറ്റലിയില്‍ പ്രതിഷേധം

മാര്‍പാപ്പയെ വിമര്‍ശിച്ച ഇന്ത്യന്‍ വൈദികനെതിരെ ഇറ്റലിയില്‍ പ്രതിഷേധം

ഇറ്റലിയിലെ ഒരിടവകയില്‍ അസിസ്റ്റന്‍റ് വികാരിയായി സേവനം ചെയ്യുകയായിരുന്ന ഇന്ത്യന്‍ വൈദികന്‍ ഫാ. എഡ്വേഡ് പുഷ്പരാജ് ഫ്രാന്‍സിസ് മാര്‍പാപ്പയെ വിമര്‍ശിച്ചത് വിശ്വാസികളുടെ പ്രതിഷേധത്തിനിടയാക്കി. കുര്‍ബാനയിലെ സുവിശേഷപ്രസംഗത്തിനിടെയായിരുന്നു ഫാ. പുഷ്പരാജിന്‍റെ വിമര്‍ശനം. ഫ്രാന്‍സിസ് മാര്‍പാപ്പ നാലു കൊല്ലത്തിനിടെ സഭയ്ക്കു യാതൊരു നന്മയും ചെയ്തിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം വിമര്‍ശനത്തിനു പ്രധാനമായും ആധാരമാക്കിയത് മാര്‍പാപ്പ ഒരു മുസ്ലീം വനിതയെ കാലുകഴുകല്‍ ശുശ്രൂഷയില്‍ ഉള്‍പ്പെടുത്തിയതാണ്. ഇസ്ലാം ഉള്‍പ്പെടെയുള്ള മതങ്ങളുമായി സംഭാഷണത്തിനു ശ്രമിക്കുന്നത് വെറുതെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പള്ളിയിലുണ്ടായിരുന്ന വിശ്വാസികള്‍ അപ്പോള്‍ തന്നെ ഉച്ചത്തിലുള്ള ഷെയിം വിളികളുയര്‍ത്തി പ്രതിഷേധിക്കുകയും ദിവ്യബലി ഇടയ്ക്കു വച്ചു നിറുത്തേണ്ടി വരികയും ചെയ്തു. അതിരൂപതാദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ് തോമാസോ വാലെന്‍റിനിറ്റി പ്രശ്നത്തിലിടപെടുകയും ഫാ. പുഷ്പരാജിന് താത് കാലികമായി അജപാലനസേവനത്തില്‍ നിന്ന് അവധി നല്‍കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org