ഇന്‍ഡോനേഷ്യയില്‍ ക്രിസ്മസിനു വന്‍ സുരക്ഷ

ഇസ്ലാമിക ഭീകരവാദികളുടെ അക്രമഭീഷണികള്‍ നിലനില്‍ക്കുന്ന ഇന്‍ഡോനേഷ്യയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു വന്‍സുരക്ഷ ഏര്‍പ്പെടുത്തുന്നു. ഒന്നര ലക്ഷത്തിലധികം സൈനികരെ ഇതിനായി വിന്യസിക്കുമെന്ന് അധികാരികള്‍ അറിയിച്ചു. രാജ്യത്തെ അമ്പതിനായിരത്തോളം വരുന്ന ക്രിസ്ത്യന്‍പള്ളികള്‍ക്ക് ഈ ദിവസങ്ങളില്‍ സുരക്ഷ നല്‍കുന്നതിന് 90,000 സൈനികരെ നിയോഗിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഭീകരവാദികള്‍ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങളേയും ആക്രമിക്കുന്നുണ്ട്. ഇന്‍ഡോനേഷ്യന്‍ ജനസംഖ്യയില്‍ 87% മുസ്ലീങ്ങളാണ്. ക്രൈസ്തവര്‍ 10% വും ഹിന്ദുക്കള്‍ 2% ഉം ഉണ്ട്. കഴിഞ്ഞ വര്‍ഷം പല ക്രിസ്ത്യന്‍ പള്ളികളിലായി നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ നിരവധി പേര്‍ മരിക്കുകയും അനേകര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്‍ഡോനേഷ്യന്‍ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നുണ്ടെങ്കിലും മതദൂഷണ നിയമങ്ങള്‍ പലപ്പോഴും ന്യൂനപക്ഷമതങ്ങള്‍ക്കെതിരെ ദുരുപയോഗിക്കപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org