കോടികളുടെ ഉത്തേജക പദ്ധതി കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തുന്നത്: ഇന്‍ഫാം

Published on

കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം പ്രഖ്യാപിച്ച 20 ലക്ഷം കോടിയിലുള്‍പ്പെടുന്ന ഉത്തേജക പദ്ധതികള്‍ കാര്‍ഷികമേഖലയെയും കര്‍ഷകനെയും നിരാശപ്പെടുത്തുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

കോടികളുടെ പ്രഖ്യാപനങ്ങള്‍ കര്‍ഷകനെ കോടിമുണ്ടില്‍ ഭാവിയില്‍ പുതപ്പിച്ചുകിടത്തുമെന്നതാണ് വാസ്തവം. കര്‍ഷകരുള്‍പ്പെടെ ജനവിഭാഗങ്ങള്‍ക്ക് വായ്പകള്‍ നല്‍കി അവസാനം കടക്കാരായി മാറ്റുവാനല്ലാതെ പ്രഖ്യാപിച്ച പദ്ധതികള്‍ ജനങ്ങളുടെ ക്രയവിക്രയശേഷി ഉയര്‍ത്തുകയില്ല. പ്രഖ്യാപിത വായ്പാ വിതരണത്തിലൂടെ പൊതുവിപണിയില്‍ പണലഭ്യതയുണ്ടാവുകയില്ല. ഇതു സാധിക്കണമെങ്കില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണ കര്‍ഷകജനതയുടെ വരുമാനം വര്‍ദ്ധിക്കണം. സര്‍ക്കാര്‍ ഖജനാവിലെയും ബാങ്കുകളിലെയും പണം വായ്പകളുടെ രൂപത്തില്‍ വിതരണം ചെയ്ത് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കപ്പെടും. അതേസമയം കാര്‍ഷികോല്പന്നങ്ങളുടെ ഉത്പാദന ചെലവിനനുസരിച്ച് ന്യായവില നല്‍കി സംഭരിച്ചും കാര്‍ഷികോല്പാദനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും സംസ്കരിക്കാനുമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയും ഉല്പാദനം വര്‍ദ്ധിപ്പിച്ച് കാര്‍ഷികവിപണി ശക്തിപ്പെടുത്താനുള്ള വഴികളൊന്നും കേന്ദ്രസര്‍ക്കാര്‍ പാക്കേജിലില്ല. മോറട്ടോറിയം കാലാവധിയിലെ പലിശയിളവും പരിഗണിച്ചിട്ടില്ല. കേരളത്തിലെ റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിള മേഖലയോട് മുഖം തിരിഞ്ഞുനില്‍ക്കുന്നതാണ് നിലവിലുള്ള പ്രഖ്യാപനങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org