സര്‍ക്കാര്‍ കര്‍ഷകരെ വിഡ്ഢികളാക്കുന്നു: ഇന്‍ഫാം

കര്‍ഷക കടങ്ങള്‍ക്ക് ജപ്തി ഒഴിവാക്കിയുള്ള മോറട്ടോറിയം പ്രഖ്യാപനം ആവര്‍ത്തിച്ച് മുതലക്കണ്ണീരൊഴുക്കി സര്‍ക്കാര്‍ കര്‍ഷകരെ വിഡ്ഢികളാക്കി പീഡിപ്പിച്ച് ആത്മഹത്യയിലേയ്ക്ക് തള്ളിവിടുകയാണെന്ന് കര്‍ഷകരുടെ ദേശീയ സമിതിയായ ഇന്‍ഫാം ആരോപിച്ചു.

നിലവിലിറക്കിയ ഉത്തരവ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചിരിക്കുമ്പോഴാണ് മോറട്ടോറിയത്തിന്‍റെ കാലാവധി നീട്ടിക്കൊണ്ടുള്ള മന്ത്രിസഭാതീരുമാനം വന്നത്. ഇതിന്‍പ്രകാരം കര്‍ഷകര്‍ക്കുവേണ്ടിയല്ല കര്‍ഷകരെ ബലിയാടാക്കി ഖനനമാഫിയകള്‍ക്കുവേണ്ടിയാണ് 48 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗം ഖനനമാഫിയകള്‍ക്ക് നാടിനെ തീറെഴുതിക്കൊടുക്കാന്‍ ഉത്തരവിറക്കിയിട്ട് തെരഞ്ഞെടുപ്പില്‍ കര്‍ഷകസ്നേഹം പ്രസംഗിക്കുന്നത് ഏറെ വിചിത്രവും വിരോധാഭാസവുമാണെന്ന് ഇന്‍ഫാം ഭാരവാഹികള്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org