റബര്‍ പ്രതിസന്ധിയില്‍ പ്രഹസനചര്‍ച്ചകളല്ല നടപടികളാണ് വേണ്ടത്: ഇന്‍ഫാം

റബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുവാനെന്ന പേരില്‍ റബര്‍ബോര്‍ഡ് നിരന്തരം വിളിച്ചുചേര്‍ ക്കുന്ന ചര്‍ച്ചാസമ്മേളനങ്ങള്‍ പ്രഹസനങ്ങളായെന്നു ബോധ്യപ്പെട്ടതുകൊണ്ടാണ് പ്രമുഖ കര്‍ഷകസംഘടനകളും കര്‍ഷകനേതാക്കളും റബര്‍ബോര്‍ഡ് വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതെന്നും കഴിഞ്ഞ ഏഴുവര്‍ഷമായി തുടരുന്ന റബര്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കാത്തവര്‍ ഇപ്പോഴും ചര്‍ച്ച നടത്തി കര്‍ഷകരെ അപമാനിക്കുകയാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

റബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാരെയും സ്തുതിപാഠകരെയും കര്‍ഷകരെന്ന പേരില്‍ വിളിച്ചുചേര്‍ത്ത് നടത്തുന്ന ഇത്തരം പ്രഹസനചര്‍ച്ചകള്‍ ഇക്കാലമത്രയും കര്‍ഷകര്‍ക്കൊന്നും നേടിത്തന്നില്ല. സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും കര്‍ഷകസംഘടനകളും റബര്‍ കര്‍ഷകര്‍ നേരിടുന്ന വിലത്തകര്‍ച്ചയുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ പ്രധാനമന്ത്രിയെ പലതവണ ധരിപ്പിച്ചതാണ്. കേന്ദ്ര വാണിജ്യമന്ത്രിയായിരുന്ന നിര്‍മ്മല സീതാരാമനുമായി ഇന്‍ഫാം പലതവണ കൂടിക്കാ ഴ്ച നടത്തി വിഷയങ്ങള്‍ പറഞ്ഞ് വിശദാംശങ്ങള്‍ കൈമാറി. വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനും കേന്ദ്ര കൃഷിവകുപ്പുമന്ത്രിക്കും കേരളം സന്ദര്‍ശിച്ചി ട്ടുള്ള കേന്ദ്രമന്ത്രിമാര്‍ക്കും റബര്‍ പ്രശ്നങ്ങള്‍ പലതവണ പങ്കുവച്ചതാണ്. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും കേരളത്തിന്‍റെ എംപിമാര്‍ നിരവധി പ്രാവ ശ്യം റബര്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. എന്നിട്ടും വീണ്ടും റബര്‍കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാനിറങ്ങിത്തിരിച്ചിരിക്കുന്നവരുടെ ഉദ്ദേശശുദ്ധി കര്‍ഷകര്‍ ക്ക് വിശ്വസനീയമല്ല.

ഉല്പാദനച്ചെലവ് കണക്കാക്കി 50 ശതമാനം ലാഭവിഹിതവും കൂട്ടിച്ചേര്‍ത്ത് കര്‍ഷകന്‍റെ ഉല്പന്നങ്ങള്‍ക്ക് ന്യായവില നല്‍കുമെന്ന തെരഞ്ഞെടുപ്പു പ്രകടപത്രികയിലെ വാഗ്ദാനം എന്‍ഡിഎ നടപ്പാക്കിയിട്ടില്ലെന്നുമാത്രമല്ല ഉല്പന്നങ്ങളുടെ വിലയിടിഞ്ഞു കര്‍ഷകരെ ആത്മഹത്യയിലേയ്ക്കു തള്ളിയിട്ടിരിക്കുന്നുവെന്ന സത്യം കേന്ദ്രസര്‍ക്കാര്‍ മറക്കരുത്. ചര്‍ച്ചയല്ല, വൈകിയവേളയിലെങ്കിലും നടപടികളാണ് വേണ്ടതെന്നും വിവിധ റബറധിഷ്ഠിത സംരംഭങ്ങള്‍ ആരംഭിക്കുകയും സംസ്ഥാന സര്‍ക്കാരിന്‍റെ റബര്‍ ഉത്തേജകപദ്ധതിപോലെ ക്രിയാത്മകനടപടികള്‍ക്കു ശ്രമിക്കാതെ കേന്ദ്രസര്‍ക്കാരും റബര്‍ബോര്‍ഡും ഇനിയും ചര്‍ച്ചകള്‍ നടത്തി കര്‍ഷകരെ വിഡ്ഢികളാക്കരുതെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org