അന്താരാഷ്ട്ര സുറിയാനി സമ്മേളനം

അന്താരാഷ്ട്ര സുറിയാനി സമ്മേളനം

സംസ്കൃതവും അറബിയും പോലെ മഹത്തായ പൈതൃകവും പാരമ്പര്യവുമുള്ള ഭാഷയാണ് സുറിയാനിയെന്ന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. കോട്ടയം സെന്‍റ് എഫ്രേം എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലോക സുറിയാനി സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പൗരസ്ത്യ ക്രിസ്ത്യന്‍ അനുഷ്ഠാനങ്ങളുടെയും ആരാധനയുടെയും അടിത്തറ സുറിയാനിയിലാണ്. അധിനിവേശങ്ങളും സങ്കരവത്കരണവും ഏറെയുണ്ടെങ്കിലും സുറിയാനി പാരമ്പര്യം നഷ്ടപ്പെടാതിരിക്കുന്നത് അതിനെ സ്നേഹിക്കുന്ന സമൂഹങ്ങള്‍ എക്കാലത്തും ഉണ്ടായതിനാലാണ് – മെത്രാപ്പോലീത്ത വിശദീകരിച്ചു.

എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക സംസ്കാരത്തെയും ആധ്യാത്മികതയെയും സമ്പന്നമാക്കിയ ഭാഷയാണ് സുറിയാനിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഡോ. ഹെറാള്‍ഡ് (ജര്‍മനി), ഡോ. ദിനിയേല്‍ മക്ണോഗി (കാലിഫോര്‍ണിയ) ഡോ. അലിസണ്‍ (ഓക്സ് ഫെഡ്), ഡോ. ഹിദേമി തകാഹാഷി (ടോക്യോ) ഡോ. എ. എം തോമസ്, റവ. ഡോ. ചെറിയാന്‍ താഴമണ്‍, ഡോ. രാജു പാറക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. വിവിധ ലോക രാജ്യങ്ങളില്‍ നിന്നായി ഗവേഷകരും അധ്യാപകരുമടങ്ങുന്ന നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org