അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി സംഗമം

അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി സംഗമം
Published on

സ്വാര്‍ത്ഥതയുടെ സംസ്കാരം വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് അലിവിന്‍റെയും പരസ്നേഹത്തിന്‍റെയും നിസ്വാര്‍ത്ഥതയുടെയും ജീവിതം നയിക്കാനും അതു മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കാനും അമ്മമാര്‍ക്കു കഴിയണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദിയുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നു ഗര്‍ഭപാത്രത്തിലെ ജീവനു പോലും വില കല്പിക്കാത്ത വലിച്ചെറിയലിന്‍റെ സംസ്കാരം സമൂഹത്തില്‍ വ്യാപിക്കുകയാണ്. മൂല്യ നിരാസത്തിന്‍റെ ഈ സാഹചര്യങ്ങളില്‍ സമൂഹത്തിന്‍റെ ഉപ്പും പ്രകാശവുമായി മാറാന്‍ അമ്മമാര്‍ക്കു സാധിക്കണം. അമ്മമാര്‍ ജീവന്‍റെ സംരക്ഷകരും കുടുംബത്തിന്‍റെ വിളക്കുമാകണമെന്നും ബിഷപ് കണ്ണൂക്കാടന്‍ അനുസ്മരിപ്പിച്ചു.

മാതൃവേദി പ്രസിഡന്‍റ് ഡെയ്സി ലൂക്കാച്ചന്‍ ആധ്യക്ഷ്യം വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചുപറമ്പില്‍, സെക്രട്ടറി ജിജി ജേക്കബ്, ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍ കൂനന്‍, ജാര്‍ളി വര്‍ഗീസ്, ഷൈനി സജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org