ഇറാഖില്‍ ക്രൈസ്തവസാന്നിദ്ധ്യം തുടരാന്‍ സഹായമാവശ്യം

ഇറാഖില്‍ ക്രൈസ്തവസാന്നിദ്ധ്യം തുടരാന്‍ സഹായമാവശ്യം

ഇറാഖ് ക്രൈസ്തവരില്ലാത്ത ഒരു രാജ്യമായി തീര്‍ത്തും മാറാതിരിക്കണമെങ്കില്‍ അ ന്താരാഷ്ട്ര സമൂഹത്തിന്‍റെ അടിയന്തിരസഹാ യം അവിടെ ആവശ്യമാണെന്നു കഴിഞ്ഞ 20 വര്‍ഷമായി ഇറാഖില്‍ സേവനം ചെയ്യുന്ന മിഷണറിയായ ഫാ. ലൂയിസ് മൊന്തെസ് പറഞ്ഞു. ഇറാഖിലെ കുര്‍ദിഷ് പട്ടണമായ എര്‍ബിലില്‍ ഒരു അഭയാര്‍ത്ഥിക്യാമ്പിലാണ് അര്‍ജന്‍റീനാ സ്വദേശിയായ ഫാ. മൊന്തെസ് ഇപ്പോള്‍ സേ വനം ചെയ്യുന്നത്. 1.2 ലക്ഷം ആളുകളാണ് ഈ ക്യാമ്പില്‍ ഇപ്പോള്‍ കഴിഞ്ഞുവരുന്നത്.

ഐസിസില്‍ നിന്നു സൈന്യം മോചിപ്പിച്ച ഇറാഖി പട്ടണങ്ങളിലേയ്ക്കു മടങ്ങി പോകാന്‍ കുറെ ക്രൈസ്തവര്‍ തയ്യാറായി. പക്ഷേ അവി ടെ അവരുടെ വീടുകള്‍ പൂര്‍ണമായും തകര്‍ ത്തിരുന്നു. നസറീന്‍ അഥവാ ക്രൈസ്തവര്‍ എന്ന് ആ വീടുകളുടെ തറയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആലേഖനം ചെയ്തിട്ടുണ്ട്. തകര്‍ക്കപ്പെട്ട ജന്മനാടുകളിലേയ്ക്കു മടങ്ങി പോകാനുള്ള ധൈര്യമാണ് ക്രൈസ്തവര്‍ കാ ണിക്കുന്നതെന്ന് ഫാ. മൊന്തെസ് ചൂണ്ടിക്കാട്ടി. അത് അവര്‍ക്കു ലഭിക്കുന്നത് ദൈവത്തില്‍ നിന്നു തന്നെയാണ്. രക്തസാക്ഷിത്വത്തെ അ തിജീവിക്കാനുള്ള കൃപ ദൈവത്തില്‍ നിന്നു ലഭിച്ചവരാണ് അവര്‍. അവരെ സഹായിക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഒന്നുമില്ലാത്തവരാണ് ഇന്ന് അഭയാര്‍ത്ഥികള്‍. എല്ലാം എടുത്തു മാറ്റപ്പെട്ട അവരില്‍ ഇന്ന് അവശേഷി ക്കുന്നത് ജീവന്‍ മാത്രം. എങ്കിലും അവര്‍ ആ ന്തരികമായ സമാധാനം അനുഭവിക്കുന്നു. അ വര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കാനാണ് സഹായം ആവശ്യമുള്ളത്. – അദ്ദേഹം വിശദീകരിച്ചു.

നിര്‍ണായകമായ ഒരു സന്ദര്‍ഭത്തിലൂടെയാണ് ഇറാഖിലെ സഭ ഇപ്പോള്‍ കടന്നുപോ കുന്നതെന്നും അവരെ സഹായിക്കുക എല്ലാവരുടേയും കടമയാണെന്നും ഫാ. മൊന്തെസ് പറഞ്ഞു. ആരും സഹായിക്കാനില്ലാത്തതി നാല്‍ ക്രൈസ്തവര്‍ ഇറാഖ് ഉപേക്ഷിച്ചു പോ യെന്ന് വരും തലമുറകള്‍ പറയാനിടയായാല്‍ അതിനേക്കാള്‍ ലജ്ജാകരമായി ഒന്നുമുണ്ടാകില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org