ക്രൈസ്തവര്‍ മടങ്ങി വരണമെന്ന് ഇറാഖി പ്രധാനമന്ത്രി

ക്രൈസ്തവര്‍ മടങ്ങി വരണമെന്ന് ഇറാഖി പ്രധാനമന്ത്രി

ഐസിസ് അധിനിവേശകാലത്ത് അഭയാര്‍ത്ഥികളായി പലായനം ചെയ്യേണ്ടി വന്ന ഇറാഖിലെ ക്രൈസ്തവരോടു മാതൃരാജ്യത്തേയ്ക്കു മടങ്ങി വരാന്‍ ഇറാഖ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നു. പക്ഷേ മടക്കം സുരക്ഷിതമായിരിക്കുമോ എന്ന ആശങ്ക ക്രൈസ്തവനേതാക്കള്‍ക്കുണ്ട്. സ്ഥിരതയും സാമ്പത്തികപിന്തുണയും നല്‍കാനായില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും പുരാതന ക്രൈസ്തവസമൂഹങ്ങളിലൊന്നായ ഇറാഖിലെ ക്രൈസ്തവസമൂ ഹം ഒരു 'മ്യൂസിയം സഭ' ആയി മാറുമെന്ന ആശങ്ക അവര്‍ പങ്കുവയ്ക്കുന്നു.
കല്‍ദായ കത്തോലിക്കാസഭയുടെ അദ്ധ്യക്ഷനായ പാത്രിയര്‍ക്കീസ് ലൂയിസ് റാഫേല്‍ സാകോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രി മുസ്തഫ അല്‍കാസിമി ക്രൈസ്തവരെ ഇറാഖിലേയ്ക്കു മടങ്ങി വരാന്‍ ക്ഷണിച്ചത്. ഇറാഖ് എല്ലാവര്‍ക്കും വേണ്ടിയുള്ള രാജ്യമാണെ ന്നും ക്രൈസ്തവര്‍ ഇറാഖിന്റെ സ്വന്തം സന്താനങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്രൈസ്തവകുടുംബങ്ങള്‍ക്കു പിന്തുണ നല്‍കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇറാഖിന്റെ പുനഃനിര്‍മ്മാണത്തിന് അവരുടെ സംഭാവനകള്‍ സ്വീകരിക്കാനും രാജ്യം തയ്യാറാണെന്നും അദ്ദേഹം വിശദീകരിച്ചു. വടക്കന്‍ ഇറാഖില്‍ നിന്നാണ് 2014 ലെ ഐസിസ് ആക്രമണത്തോടെ ആയിരക്കണക്കിനു ക്രൈസ്തവര്‍ രാജ്യം വിട്ടുപോയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org