ഐറിഷ് കന്യാസ്ത്രീകള്‍ 3 ആശുപത്രികള്‍ വിട്ടുകൊടുത്തു

ഐറിഷ് കന്യാസ്ത്രീകള്‍ 3 ആശുപത്രികള്‍ വിട്ടുകൊടുത്തു

ഐര്‍ലണ്ടിലെ ഡബ്ലിനില്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി നടത്തി വരികയായിരുന്നു മൂന്ന് ആശുപത്രികള്‍ അവര്‍ മറ്റൊരു ഏജന്‍സിക്കു വിട്ടു കൊടുത്തു. ഇനി ഈ ആശുപത്രികളുടെ നടത്തിപ്പില്‍ തങ്ങള്‍ക്കു പങ്കുണ്ടാകില്ലെന്നും അവ കത്തോലിക്കാ ധാര്‍മ്മികത പാലിക്കണമെന്നില്ലെന്നും സിസ്റ്റര്‍മാര്‍ അറിയിച്ചു. ഐര്‍ലണ്ടില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന വിവാദങ്ങളെ തുടര്‍ന്നാണ് ഈ നടപടി. ഭ്രൂണഹത്യയും വന്ധ്യംകരണവും കത്തോലിക്കാ ആശുപത്രികളില്‍ അനുവദിക്കുകയില്ല. സ്ത്രീകളുടെ ആരോഗ്യത്തിന് ഇതാവശ്യമാണെന്ന പ്രചാരം നടത്തുന്ന പ്രസ്ഥാനങ്ങള്‍ കത്തോലിക്കാ ആശുപത്രികള്‍ക്കെതിരെ രംഗത്തു വന്നിരുന്നു. സര്‍ക്കാരും ഇതേ നിലപാടു വ്യക്തമാക്കിയതോടെ ആശുപത്രികളുടെ നടത്തിപ്പില്‍ നിന്നു പിന്‍വാങ്ങാന്‍ കന്യാസ്ത്രീകള്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org