ഐസിസിന് ഇരകളായ ക്രൈസ്തവര്‍ക്കായി അമേരിക്കയില്‍ ദിവ്യബലിയര്‍പ്പിച്ചു

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ പീഡനങ്ങള്‍ക്ക് ഇരകളായ ക്രൈസ്തവര്‍ക്കുവേണ്ടി അമേരിക്കയിലെ വാഷിംഗ്ടണില്‍ ദിവ്യബലി അര്‍പ്പിച്ചു. ഇറാഖിലെ എര്‍ബില്‍ കല്‍ദായ അതിരൂപതാ ആര്‍ച്ചുബിഷപ് ബാഷര്‍ വാര്‍ധ മുഖ്യകാര്‍മ്മികനായി. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഇരകളാകുന്ന ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുള്ള ഒരു വാരാചരണം അമേരിക്കയില്‍ കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ നടത്തുകയുണ്ടായി. അതിന്‍റെ സമാപന ദിവ്യബലിക്കാണ് ഇറാഖില്‍ നിന്നുള്ള ആര്‍ച്ചുബിഷപ് എത്തിയത്. 2014-ല്‍ ഇറാ ഖില്‍ ഐസിസ് ആക്രമണം ഉണ്ടായതിനെ തുടര്‍ന്നു പലായനം ചെയ്ത ക്രൈസ്തവരില്‍ ഏറെയും എര്‍ബിലില്‍ ആണ് അഭയം തേടിയിരിക്കുന്നത്. ഇവരുടെ പുനരധിവാസപ്രവര്‍ ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത് ആര്‍ച്ചുബിഷപ് വാര്‍ധയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org