മയക്കുമരുന്നു വിരുദ്ധ പോരാട്ടത്തിന്‍റെ ക്രൂരതയ്ക്കെതിരെ ഫിലിപ്പൈന്‍ സഭ

മയക്കുമരുന്നു വിരുദ്ധ പോരാട്ടത്തിന്‍റെ ക്രൂരതയ്ക്കെതിരെ ഫിലിപ്പൈന്‍ സഭ

ഫിലിപ്പീന്‍സിലെ ഭരണാധികാരി മയക്കുമരുന്നു കടത്തുകാര്‍ക്കെതിരായ പോരാട്ടത്തിനു മനുഷ്യാവകാശങ്ങളെ തെല്ലും പരിഗണിക്കാത്ത ക്രൂരമായ മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കുമ്പോള്‍ മനുഷ്യപക്ഷത്തു നിന്നുകൊണ്ടുള്ള പ്രതികരണത്തിനായി ജനങ്ങള്‍ നോക്കുന്നത് കത്തോലിക്കാസഭയെയാണ്. പ്രസിഡന്‍റ്  റൊഡ്രിഗോ ദ്യൂവെര്‍ത്തെ അധികാരമേറ്റതിനു ശേഷം മയക്കുമരുന്നു ലോബികള്‍ക്കെതിരെ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മയക്കുമരുന്ന് ഉപയോക്താക്കളും കച്ചവടക്കാരുമാണെന്നു സംശയിക്കുന്ന ആരേയും വിചാരണയില്ലാതെ നേരിട്ടു കൊല്ലുന്ന രീതിയാണ് പ്രസിഡന്‍റിന്‍റെ നിര്‍ദേശ പ്രകാരം സേനകള്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഏഴായിരത്തിലധികം പേരാണ് ഇപ്രകാരം വധിക്കപ്പെട്ടത്. കൊലപാതകങ്ങളുടെ നിരക്ക് ഇങ്ങനെ കുത്തനെ ഉയരുന്നതില്‍ ജനങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ട്. തെളിവെടുപ്പുകളും വിചാരണകളുമില്ലാതെ മനുഷ്യരെ ഇങ്ങനെ വെടിവച്ചു കൊല്ലുന്നതിനെതിരെ കത്തോലിക്കാസഭയാണ് ഫിലിപ്പീന്‍സില്‍ ഏറ്റവും ശക്തമായി ശബ്ദിക്കുന്നത്. കൊല്ലാനുള്ളവരുടെ പട്ടികയില്‍ ഉ ദ്യോഗസ്ഥര്‍ ഉള്‍പ്പെടുത്തിയ നിരവധി പേര്‍ക്ക് കത്തോലിക്കാപള്ളികള്‍ സംരക്ഷണം നല്‍കുന്നതായും വാര്‍ത്തകളുണ്ട്. മയക്കുമരുന്നിനടിമകളായവര്‍ക്കും മയക്കുമരുന്നു ലോബികളുടെ ചൂഷണങ്ങള്‍ക്കു വിധേയരാകുന്നവര്‍ക്കും പുനരധിവാസത്തിനു സൗകര്യമൊരുക്കുകയാണു വേണ്ടതെന്നാണ് സഭയുടെ നിലപാട്. പോലീസുകാര്‍ തലങ്ങും വിലങ്ങും വെടിവച്ചു കൊല്ലുന്ന പലരും നിരപരാധികളാണെന്നും സഭ കരുതുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org