ഐസ്ലാന്‍ഡിലെ സഭയ്ക്ക് സ്ലോവാക്യയുടെ സമ്മാനം പള്ളി

ഐസ്ലാന്‍ഡിലെ സഭയ്ക്ക് സ്ലോവാക്യയുടെ സമ്മാനം പള്ളി

ഐസ്ലാന്‍ഡിലെ കത്തോലിക്കാസഭയ്ക്ക് സ്ലോവാക്യ നല്‍കിയ സമ്മാനം പൂര്‍ണമായും തടിയില്‍ പണിതീര്‍ത്ത ഒരു പള്ളി. മരങ്ങള്‍ വളരെ കു റവുള്ള ഒരു പ്രദേശമാണ് ഐസ്ലാന്‍ഡ്. അതുകൊണ്ടു തന്നെ തടി കൊണ്ടുള്ള വീടുകളും കെട്ടിടങ്ങളും അവിടെ തികച്ചും അപൂര്‍വമാണ്. ഈ പള്ളി സ്ലോവാക്യയില്‍ പണി തീര്‍ത്ത് ഘടകങ്ങളായി ഐസ്ലാന്‍ഡിലെത്തിച്ച് കൂട്ടിചേര്‍ക്കുകയായിരുന്നു. ഇതിന്‍റെ കൂദാശാകര്‍മ്മത്തില്‍ പങ്കെടുക്കുന്നതിന് സ്ലോവാക്യയുടെ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയും എത്തിയിരുന്നു. ഐസ്ലാന്‍ഡിലെ ഏക കത്തോലിക്കാ രൂപതയുടെ ബിഷപ് ടെന്‍സര്‍, സ്ലോവാക്യക്കാരനായ ഫ്രാന്‍സിസ്കന്‍ കപ്പുച്ചിന്‍ സന്യാസിയാണ്. രൂപതയുടെ കത്തീഡ്രലാണ് ഈ പള്ളി. ഐസ്ലാന്‍ഡിലെ 3.5 ലക്ഷം ജനങ്ങളില്‍ ഭൂരിപക്ഷവും പ്രൊട്ടസ്റ്റന്‍റ് ലൂഥറന്‍ വിശ്വാസികളാണ്. കത്തോലിക്കരുടെ എണ്ണം 13,000 മാത്രമാണ്. ഇവരിലേറെയും പോളണ്ടില്‍ നിന്നു ജോലിക്കായി കുടിയേറിയവരാണ്. വൈദികരും മിക്കവാറും വിവിധ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയിരിക്കുന്നവരാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org