കുടിയേറ്റകത്തോലിക്കര്‍ക്കായി ഇസ്രായേലില്‍ പ്രത്യേക ഇടവക

വിവിധ രാജ്യങ്ങളില്‍ നിന്നു ജോലിക്കും മറ്റുമായി ഇസ്രായേലില്‍ വന്നു താമസിക്കുന്ന കത്തോലിക്കര്‍ക്കായി പ്രത്യേക അജപാലനസംവിധാനം രൂപീകരിക്കാന്‍ ജെറുസലേമിലെ ലാറ്റിന്‍ പാത്രിയര്‍ക്കേറ്റ് തീരുമാനിച്ചു. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ ബാധകമല്ലാത്ത വൈയക്തിക ഇടവകയാകും ഇവര്‍ക്കായി രൂപീകരിക്കപ്പെടുക. മെയ് ഒടുവില്‍ ഇടവകയുടെ എപ്പിസ്കോപ്പല്‍ വികാരിയെ നിയമിക്കും. 60,000 കത്തോലിക്കരാണ് ഇപ്രകാരം പ്രവാസികളായി ഇസ്രായേലില്‍ ഇപ്പോഴുള്ളത്. ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, എറിട്രിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പ്രവാസികളിലേറെയും. കൂടുതല്‍ പേരും ജോലിയ്ക്കായി എത്തിയിട്ടുള്ളവരാണ്. അഭയാര്‍ത്ഥികളായി ഇസ്രായേല്‍ സ്വീകരിച്ചിരിക്കുന്നവരും കൂട്ടത്തിലുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org