ഇറ്റാലിയന്‍ പ്രസിഡന്റ് ലൊറേറ്റോ തീര്‍ത്ഥകേന്ദ്രം സന്ദര്‍ശിച്ചു

ഇറ്റാലിയന്‍ പ്രസിഡന്റ് ലൊറേറ്റോ തീര്‍ത്ഥകേന്ദ്രം സന്ദര്‍ശിച്ചു

ഇറ്റലിയുടെ പ്രസിഡന്റ് സെര്‍ജി യോ മാറ്റെറല്ല പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ലൊറേറ്റോ സന്ദര്‍ശിച്ചു. പ. മാതാവിന്റെ ജനനതിരുനാള്‍ ആഘോഷത്തില്‍ അദ്ദേഹം പങ്കെടുത്തു. വത്തിക്കാന്‍ വിദേശകാര്യമന്ത്രി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഘ റായിരുന്നു തിരുനാള്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികന്‍. ദിവ്യബലിയില്‍ പ ങ്കെടുത്ത പ്രസിഡന്റ് മാറ്റെറല്ല അതി നു ശേഷം, അള്‍ത്താരയ്ക്കു സമീപം സ്ഥാപിച്ചിരുന്ന സമാധാനദീപം തെളിച്ചു.
ഏതാനും ദിവസം മുമ്പ് മിലാന്‍ കത്തീഡ്രലും പ്രസിഡന്റ്‌സന്ദര്‍ശിച്ചിരുന്നു. അവിടെ കോവിഡ് പകര്‍ച്ചവ്യാധി മൂലം മരിച്ചവര്‍ക്കു വേണ്ടി അര്‍പ്പിച്ച ദിവ്യബലിയിലും അദ്ദേഹം സംബന്ധിച്ചു. മാതാവിന്റെ ഭവനം മാലാഖമാര്‍ വിശുദ്ധനാട്ടില്‍ നിന്ന് ലൊറേറ്റോയിലെത്തിച്ചു എന്നതാണ് ലൊറേറ്റോ തീര്‍ത്ഥകേന്ദ്രവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ പാരമ്പര്യം. ഇതിന്റെ വെളിച്ചത്തില്‍, ലൊറേറ്റോ മാതാവിനെ വൈമാനികരുടെയും വിമാനയാത്രക്കാരുടെയും സ്വര്‍ഗീയ മദ്ധ്യസ്ഥയായി 100 വര്‍ഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ശതാബ്ദിയാഘോഷങ്ങളും ഇവിടെ ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org