ഇറ്റലിയില്‍ മരിച്ചവരില്‍ നിരവധി വൈദികരും

ഇറ്റലിയില്‍ മരിച്ചവരില്‍ നിരവധി വൈദികരും
Published on

കൊറോണാ വൈറസ് പടര്‍ന്നു പിടിച്ച വടക്കന്‍ ഇറ്റലിയില്‍ പത്തിലധികം കത്തോലിക്കാ വൈദികരും മരണമടഞ്ഞതായി റിപ്പോര്‍ട്ട്. ബെര്‍ഗാമോ രൂപതയിലെ ആറു വൈദികര്‍ പകര്‍ച്ചവ്യാധി മൂലം മരിച്ചതായി അവിടത്തെ ബിഷപ് അറിയിച്ചു. നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബെര്‍ഗാമോ പട്ടണത്തില്‍ ദിവസം ശരാശരി 50 പേര്‍ വീതം മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ ജന്മദേശമാണിത്. ഏതാനും ബിഷപ്പുമാരും ഇറ്റലിയില്‍ രോഗബാധിതരായിട്ടുണ്ട്. ജീവിതത്തിന്‍റെ സാധാരണ ഉയര്‍ച്ച താഴ്ചകള്‍ പോലെയല്ല ഈ പകര്‍ച്ചവ്യാധിയെന്നും ഇതിനെ നേരിടുവാന്‍ തങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും ബെര്‍ഗാമോ ബിഷപ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org