എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില്‍ ജാഗ്രതാ സമിതി (വിജിലന്‍സ് കമ്മിറ്റി) രൂപീകരിച്ചു. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്താണ് ആറു പേരടങ്ങുന്ന ജാഗ്രതാ സമിതിയെ നിയമിച്ചത്.

അതിരൂപത പിആര്‍ഒയും പറവൂര്‍ ഫൊറോന വികാരിയുമായ റവ. ഡോ. പോള്‍ കരേടന്‍ കണ്‍വീനറായ ജാഗ്രതാ സമിതിയില്‍ വൈദിക സമിതി സെക്രട്ടറി റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, മാര്‍ ലൂയിസ് ബുക്സ് ഡയറക്ടര്‍ ഫാ. സാജു കോരേന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറി സിജോ പൈനാടത്ത്, അധ്യാപകനായ നിജോ പുതുശേരി, കമ്യൂണിക്കേഷന്‍ മീഡിയ വിദ്യാര്‍ഥി മരിയ തോമസ് എന്നിവരാണ് അംഗങ്ങള്‍.

സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ക്രിയാത്മകമായി അവലോകനം ചെയ്യുകയും അതിരൂപതയുടെ നിലപാട് അറിയിക്കുകയുമാണു ജാഗ്രതാ സമിതിയുടെ ലക്ഷ്യം. അതിരൂപതയുമായി ബന്ധപ്പെട്ടു മൂഖ്യധാരാ, സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുന്ന വിഷയങ്ങളെ നിരീക്ഷിക്കാനും അവലോകനം ചെയ്യാനും പ്രതികരണങ്ങള്‍ നല്‍കാനും ജാഗ്രതാ സമിതി ശ്രദ്ധിക്കും. ഒരു വര്‍ഷത്തേക്കാണു ജാഗ്രതാ സമിതി അംഗങ്ങളുടെ നിയമനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org