‘ജയ്ശ്രീറാം’ വിളിച്ചില്ല: ബംഗാളില്‍ മദ്രസ അധ്യാപകനു മര്‍ദ്ദനം

പശ്ചിമ ബംഗാളിലെ മദ്രസ അധ്യാപകനായ ഹാഫീസ് അഹമ്മദിന് ട്രെയിന്‍ യാത്രയില്‍ ഹിന്ദു തീവ്രവാദികളില്‍ നിന്ന് മര്‍ദ്ദനവും അധിക്ഷേപവും. ബംഗാളിലെ 24 പര്‍ഗാന ജില്ലയില്‍ നിന്നുള്ള ഹാഫീസ് എന്ന 26-കാരനായ മദ്രസ അധ്യാപകന്‍ കാനിംഗ് സ്റ്റേഷനില്‍നിന്നു ഹൂഗ്ലിയിലേക്കു ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവമുണ്ടായത്. ഒരു സംഘമാളുകള്‍ തന്നെ സമീപിച്ചു "ജയ് ശ്രീറാം" എന്നു വിളി ക്കാന്‍ ആജ്ഞാപിക്കുകയായിരുന്നവെന്ന് ഹാഫീസ് അഹമ്മദ് പറഞ്ഞു. എന്നാല്‍ അതിനു വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദനം തുടങ്ങി. ഒടുവില്‍ പാര്‍ക്ക് സര്‍ക്കസ് സ്റ്റേഷനിലേക്ക് എത്തുന്ന സമയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു പുറത്തേയ്ക്ക് തള്ളിയിടുകയായിരുന്നുവത്രെ. ഇതു സംബന്ധിച്ച പരാതി ഹാഫീസ് നല്‍കിയിട്ടുണ്ട്. ജാര്‍ഘണ്ടില്‍ മോഷണക്കുറ്റമാരോപിച്ച് ടബ്റസ് അന്‍സാരിയെന്ന യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചുകൊന്ന സംഭവത്തിനു തൊട്ടടുത്ത ദിവസം തന്നെയാണ് ബംഗാളില്‍ ഈ സംഭവം അരങ്ങേറിയത്. പതിനെട്ടു മണിക്കൂര്‍ കെട്ടിയിട്ടു മര്‍ദ്ദിച്ച അന്‍സാരിയെക്കൊണ്ടും ഹിന്ദു തീവ്രവാദികള്‍ "ജയ് ശ്രീറാം", "ജയ് ഹനുമാന്‍" എന്നീ മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org