ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയ്ക്ക് ജൈനമത നേതാവിന്‍റെ ക്ഷണം

ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയ്ക്ക് ജൈനമത നേതാവിന്‍റെ ക്ഷണം

ഭാരതത്തില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ മതാന്തരസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ജൈനമത നേതാവിന്‍റെ ക്ഷണം. ന്യൂഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കുമൊപ്പം മാര്‍ പാപ്പയും പങ്കെടുക്കണമെന്നാണ് താനുള്‍പ്പെടുന്ന സംഘടന ആഗ്രഹിക്കുന്നതെന്നു വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചുകൊണ്ടു നല്‍കിയ ക്ഷണപത്രത്തില്‍ ജൈനമത നേതാവ് ആചാര്യ ഡോ. ലോകേഷ് മുനി പറഞ്ഞു. ഇതിനു മുമ്പ് ഇത്തരത്തില്‍ നടത്തപ്പെട്ട മതാന്തര സമ്മേളനത്തില്‍ ലോകപ്രശസ്തരായ പല വ്യക്തികളും പങ്കെടുത്തിട്ടുണ്ടെന്നും ഡോ. ലോകേഷ് മുനി സൂചിപ്പിച്ചു.

ജൈനമതത്തിന്‍റെ പേരിലാണ് ഇദ്ദേഹം മാര്‍പാപ്പയ്ക്ക് ക്ഷണപത്രം നല്‍കിയത്. ഫ്രാന്‍സിസ് പാപ്പ സമാധാനത്തിന്‍റെ ദൂതനാണെന്നും മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന് വിശ്രമമില്ലാതെ യത്നിക്കുന്ന വ്യക്തിയാണെന്നും കത്തില്‍ വിശദീകരിക്കുന്നുണ്ട്. മനുഷ്യജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന ജൈനമത മന്ത്രങ്ങള്‍ ആലേഖനം ചെയ്ത ഫലകം ഡോ. ലോകേഷ് മാര്‍പാപ്പയ്ക്കു സമ്മാനിച്ചു. ഇന്ത്യയിലേക്കു വരാന്‍ താത്പര്യമുണ്ടെന്നും അതു സാധ്യമാകുമെന്നു പ്രതീക്ഷിക്കുന്നതായും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org