ജൈവകൃഷി: പരിയാപുരം സെന്‍റ് മേരീസ് സ്കൂളിന് മൂന്ന് ജില്ലാതല പുരസ്കാരങ്ങള്‍

ജൈവകൃഷി: പരിയാപുരം സെന്‍റ് മേരീസ് സ്കൂളിന് മൂന്ന് ജില്ലാതല പുരസ്കാരങ്ങള്‍

അങ്ങാടിപ്പുറം: കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മലപ്പുറം ജില്ലാതലത്തില്‍ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി മികച്ച പച്ചക്കറിത്തോട്ടം നിര്‍മിച്ച വിദ്യാലയങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ മൂന്ന് അവാര്‍ഡുകള്‍ പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്.

മികച്ച പച്ചക്കറിത്തോട്ടം (രണ്ടാം സ്ഥാനം), നേതൃത്വം നല്‍കിയ അധ്യാപകന്‍ ബെന്നി തോമസ് (രണ്ടാം സ്ഥാനം), സ്ഥാപന മേധാവി ബെനോ തോമസ് (മൂന്നാം സ്ഥാനം) എന്നിങ്ങനെ മൂന്ന് സമ്മാനങ്ങളാണ് സെന്‍റ് മേരീസിനെ തേടിയെത്തിയത്. 20000 രൂപയും പ്രശസ്തി ഫലകങ്ങളും സര്‍ട്ടിഫിക്കറ്റുകളും പ്രിന്‍സിപ്പല്‍ ബെനോ തോമസ്, അധ്യാപകന്‍ ബെന്നി തോമസ്, വിദ്യാര്‍ഥികളായ കെ.പി. മുഹമ്മദ് അന്‍സാര്‍, പി.പി ഹരിത എന്നിവര്‍ കൃഷിവകുപ്പു മന്ത്രി വി.എസ് സുനില്‍കുമാറില്‍ നിന്നും ഏറ്റുവാങ്ങി.

കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും മികച്ച പ്രവര്‍ത്തനമാണ് വിദ്യാലയം കാഴ്ചവച്ചത്. വിത്ത് തയ്യാറാക്കല്‍, നിലമൊരുക്കല്‍, വിത്തിടല്‍, വളം നിര്‍മാണം, വളമിടല്‍, വിളവെടുപ്പ്, വില്പന തുടങ്ങിയ മേഖലകളിലെല്ലാം വിദ്യാര്‍ഥികള്‍ പങ്കാളികളായി. ശാസ്ത്രീയ കൃഷിരീതികള്‍ അവലംബിച്ചതും ജൈവവളങ്ങളുടെ നിര്‍മാണവും വിതരണവും ജനകീയമാക്കിയതും ശ്രദ്ധേയമായി. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിന്‍റെ മികച്ച കുട്ടിക്കര്‍ഷകനുള്ള പുരസ്കാരം സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ കെ.പി. മുഹമ്മദ് അന്‍സാര്‍ സ്വന്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org