ജൈവ ഔഷധസസ്യ കര്‍ഷക പുരസ്കാരം

ജൈവ ഔഷധസസ്യ കര്‍ഷക പുരസ്കാരം

പാലാ: അദ്ധ്യാപനത്തോടൊപ്പം, കൃഷിസ്ഥലത്തും തന്‍റെ അനുഭവസമ്പത്തായ ജൈവ കര്‍ഷകസംസ്കാരം വച്ചുപുലര്‍ത്തുവാനും അതോടൊപ്പം മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്കുകയാണു മാത്തുക്കുട്ടി തെരുവപ്പുഴ. പരിസ്ഥിതി പ്രവര്‍ത്തകനും ഫാം ജേണലിസ്റ്റുമായ ഇദ്ദേഹത്തിനു മികച്ച ജൈവ ഔഷധ സസ്യകര്‍ഷകനുള്ള അവാര്‍ഡാണു ലഭിച്ചത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ബംഗ്ലൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സരോജിനി-ദാമോദര്‍ ഫൗണ്ടേഷനാണ് അവാര്‍ഡ് നല്കിയത്.
ആലപ്പുഴയിലെ പ്രമുഖ ജൈവകര്‍ഷകനായ കെ.വി. ദയാലിന്‍റെ നേതൃത്വത്തിലുള്ള അക്ഷയശ്രീ അവാര്‍ഡ് സമിതിയാണ് അവാര്‍ഡ് ന ല്കിയത്. കൃഷി പ്രത്യേകിച്ചും ജൈവകൃഷി നഷ്ടമാണെന്ന പൊതുധാരണ തിരുത്തിക്കുറിക്കുവാന്‍ പര്യാപ്തമാണു വലവൂര്‍, കുടക്കിച്ചിറപ്ലാപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ മാത്തുക്കുട്ടിയുടെ കൃഷിത്തോട്ടങ്ങള്‍.
കുടക്കച്ചിറ ഇടവകാംഗമായ ഇദ്ദേഹത്തിനു സസ്യമിത്ര പുരസ്കാരം, വനംവകുപ്പിന്‍റെ പ്രകൃതിമിത്ര പുരസ്കാരം, സംസ്ഥാന കര്‍ഷക മോര്‍ച്ചയുടെ കര്‍ഷക ശ്രീ അവാര്‍ഡ്, കേരള ആയുര്‍വേദമണ്ഡലം, ഓള്‍ ഇന്ത്യാ ആയുര്‍വേദ കോണ്‍ഗ്രസ്സ് എന്നീ നിരവധി കാര്‍ഷിക-പരിസ്ഥിതി-ആയുര്‍വേദ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. രണ്ട് ആയുര്‍വേദഗ്രന്ഥങ്ങളുടെ കര്‍ത്താവുകൂടിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org