ജൈവസാങ്കേതികവിദ്യ സൂക്ഷിച്ചുപയോഗിക്കണമെന്നു മാര്‍പാപ്പ

ജൈവസാങ്കേതികവിദ്യ സൂക്ഷിച്ചുപയോഗിക്കണമെന്നു മാര്‍പാപ്പ

ജൈവസാങ്കേതികവിദ്യ രംഗത്തെ തങ്ങളുടെ തീരുമാനങ്ങള്‍ മനുഷ്യജീവനിലും സൃഷ്ടികളിലും ചെലുത്തിയേക്കാവുന്ന സ്വാധീനത്തെ കുറിച്ച് ഈ രംഗത്തെ വിദഗ്ദ്ധരും ശാസ്ത്രജ്ഞരും ജാഗ്രത പുലര്‍ത്തണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ജൈവസുരക്ഷ, ജൈവസാങ്കേതികവിദ്യ, ജീവശാസ്ത്രങ്ങള്‍ തുടങ്ങിയവയെ കുറിച്ച് വത്തിക്കാനില്‍ നടത്തിയ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ. ജനിതക പരിശോധന, ജീന്‍ ചികിത്സ, ക്ലോണിംഗ്, നിയമങ്ങള്‍, ചികിത്സാപരീക്ഷണങ്ങള്‍, ബയോബാങ്കുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ഈ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ദുരുപയോഗം മനുഷ്യജീവനിലും പ്രകൃതിയിലും ഉണ്ടാക്കിയേക്കാവുന്ന നിഷേധാത്മകമായ അനന്തരഫലങ്ങളെ കുറിച്ച് മുന്‍കൂട്ടി കാ ണാന്‍ ഈ രംഗത്തുള്ളവര്‍ക്കു സാധിക്കണമെന്നു മാര്‍പാപ്പ പറഞ്ഞു. ശാസ്ത്രവും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിവിധ രംഗങ്ങളിലെ വളര്‍ച്ച മനുഷ്യര്‍ക്ക് വലിയ ശക്തി പകരുന്നുണ്ട്. ഇതുണ്ടാക്കുന്ന വെല്ലുവിളികളെയും സങ്കീര്‍ണതകളെയും കുറിച്ച് ജനപ്രതിനിധികള്‍ക്കോ ഭരണാധികാരികള്‍ക്കോ വേണ്ടത്ര അറിവുണ്ടാകില്ല എന്നത് ഗുരുതരമായ ഒരു അവസ്ഥയാണ്. സാമ്പത്തികശക്തിയും സാങ്കേതിക ശക്തിയും തമ്മിലുള്ള ബന്ധം വളരെയേറെ ദൃഢമാണ്. അങ്ങനെ വരുമ്പോള്‍ വിവിധ താത്പര്യങ്ങള്‍ ഇതില്‍ ഉയര്‍ന്നു വരും. വ്യവസായ, വാണിജ്യ സംഘങ്ങളുടെ ലാഭം ലക്ഷ്യമാക്കു ന്ന തീരുമാനങ്ങളുണ്ടാകും. ഇത് ദരിദ്രമായ ജനതകളുടെയും രാജ്യങ്ങളുടെയും വിനാശത്തിനു കാരണമാകും. ഇവിടെ നമ്മുടെ പൊതുഭവനത്തി ന്‍റെ സുസ്ഥിര വികസനത്തിനു സഹായിക്കുന്ന നിലപാടുകള്‍ രൂപീകരിക്കുക എളുപ്പമല്ല. – മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org