ജൈവകൃഷിയില്‍ നൂറു മേനി വിളവ്

ജൈവകൃഷിയില്‍ നൂറു മേനി വിളവ്

അങ്ങാടിപ്പുറം: മണ്ണിനും മനസ്സിനും കുളിരു പകരുന്ന ജൈവകൃഷിയുടെ സമൃദ്ധി പരിയാപുരം സെന്‍റ് മേരീ സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ മുറ്റവും പരിസരവും വ്യത്യസ്ത പച്ചക്കറിക ളുടെ വിളഭൂമിയാക്കി മാറ്റി, വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ മൂന്നു മാസത്തിനിടെ വിളവെടുത്തത് 100 കിലോ പ യര്‍, 50 കിലോ വെണ്ട, 50 കെട്ട് ചീര, 50 കോളിഫ്ളവര്‍, 50 കാബേജ്, 20 കിലോ പച്ചമുളക്, ഇതിനു പുറമേ തക്കാളിയും അമരക്കയും കോവയ്ക്കയും വെള്ളരി യും വഴുതനയും പാവയ്ക്കയും. സ്കൂളിലെ എന്‍എസ്എസ് പ്രവര്‍ത്തകരുടെ മേല്‍ നോട്ടത്തിലാണു കൃഷിയും അനുബന്ധപ്രവര്‍ത്തനങ്ങളും ജൈവവളങ്ങള്‍ മാത്രമാണു കൃഷിക്ക് ഉപോഗിക്കുന്നത്.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി തോമസ്, അദ്ധ്യാപകരായ സി.കെ. മാത്യു പി. അജോ ഷ് കുമാര്‍, കെ.വി. സുജാത, സിബി ഓവേലില്‍, രാജു ജോര്‍ജ്, ആന്‍ഡ്രൂസ് കെ. ജോസഫ്, ഭാരവാഹികളായ കെ.പി. മുഹമ്മദ് അന്‍ സാര്‍, അമ്പിളി എലിസബത്ത് ജോണ്‍, എം. ആഷിക്ക, ജിബിന്‍ സെബാസ്റ്റ്യന്‍, കെ. കെ. മേഘന, സാല്‍ഫിന്‍ അഗസ്റ്റിന്‍ എന്നിവരാണു കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. സ്കൂള്‍ മാനേജര്‍ ഡോ. ജേക്കബ് കുത്തൂര്‍, പ്രിന്‍സിപ്പല്‍ ബെനോ തോമസ്, അങ്ങാടിപ്പുറം, കൃഷി ഓഫീസര്‍ കെ.പി. സുരേഷ്, പഞ്ചായത്ത് അംഗം ഏലിയാമ്മ തോമസ്, എന്നിവരുടെ അകമഴിഞ്ഞ പ്രോത്സാഹനവും വിദ്യാര്‍ത്ഥികള്‍ ക്കൊപ്പമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org