‘ജനതകളുടെ പുരോഗതി’: സ്മരണികയായി സ്റ്റാമ്പ് പുറത്തിറക്കുന്നു

ജനതകളുടെ പുരോഗതി (പോപുലോരും പ്രോഗ്രസിയോ) എന്ന ചാക്രികലേഖനത്തിന്‍റെ അമ്പതാം വാര്‍ഷികം പ്രമാണിച്ചു വത്തിക്കാന്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുന്നു. 1967-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് ഈ ചാക്രികലേഖനം പ്രസിദ്ധീകരിച്ചത്. സഭയുടെ സാമൂഹിക പ്രബോധന രേഖകളില്‍ സുപ്രധാനമായ ഒന്നായി ഇതു പരിഗണിക്കപ്പെടുന്നു. വരുന്ന സെപ്തംബര്‍ 5-ന് ഇതോടൊപ്പം രണ്ടു സ്റ്റാമ്പുകള്‍ കൂടി വത്തിക്കാന്‍ പുറത്തിറക്കുന്നുണ്ട്. വി.ഫ്രാന്‍സിസ്ക കബ്രീനിയുടെ ചരമശതാബ്ദിയുടെയും വി.ലോറന്‍സോ മിലാനിയുടെ ചരമത്തിന്‍റെ അര്‍ദ്ധ ശതാബ്ദിയുടെയും സ്മാരകങ്ങളായിട്ടാണ് ഈ സ്റ്റാമ്പുകള്‍ വരുന്നത്. വി.കബ്രീനി കുടിയേറ്റക്കാരുടെ മദ്ധ്യസ്ഥയും വി.മിലാനി ഇറ്റലിയില്‍ കുട്ടികളുടെ വിദ്യാഭ്യാസരംഗത്തു പ്രവര്‍ത്തിച്ചിരുന്ന എഴുത്തുകാരനുമായിരുന്നു. വി. പത്രോസ്, പൗലോസ് ശ്ലീഹാമാരുടെ രക്തസാക്ഷിത്വത്തിന്‍റെ 1950-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള തപാല്‍ കവറും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേരിലുള്ള നാലു പുതിയ നാണയങ്ങളും കൂടി വത്തിക്കാന്‍ ഇതോടൊപ്പം പുറത്തിറക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org