പുരോഹിതര്‍ക്കു വേണ്ടി ജപമാല റിലേ: മാര്‍പാപ്പ ആശീര്‍വദിച്ചു

Published on

ലോകമെങ്ങുമുള്ള വൈദികര്‍ക്കും വൈദികരുടെ വിശുദ്ധീകരണത്തിനും വേണ്ടി നടത്തുന്ന ജപമാല റിലേയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ അപ്പസ്തോലിക ആശീര്‍വാദം നല്‍കി. വിവിധ സമയമേഖലകളിലുള്ള തീര്‍ത്ഥകേന്ദ്രങ്ങളെ കോര്‍ത്തിണക്കി വര്‍ഷത്തിലൊരു പ്രാവശ്യമാണ് വൈദികര്‍ക്കുവേണ്ടി റിലേ ആയി ജപമാലയര്‍പ്പിക്കുന്നത്. തിരുഹൃദയ തിരുനാള്‍ ദിനമായ ജൂണ്‍ 19 നാണ് ഈ വര്‍ഷത്തെ ജപമാലറിലേ. 2005-ല്‍ ഐര്‍ലണ്ടില്‍ സ്ഥാപിതമായ വേള്‍ഡ് പ്രീസ്റ്റ് എന്ന പ്രസ്ഥാനമാണ് വൈദികര്‍ക്കുവേണ്ടി വര്‍ഷം തോറും ജപമാല റിലേ നടത്തുന്ന പതിവ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം നൂറു കോടി 'നന്മ നിറഞ്ഞ മറിയമേ' എന്ന ജപം ഇതിന്‍റെ ഭാഗമായി ചൊല്ലിയെന്നാണു കണക്ക്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org