ജാപ്പനീസ് സാമുറായിയെ വാഴ്ത്തപ്പെട്ടവനാക്കുന്നു

ജാപ്പനീസ് സാമുറായിയെ വാഴ്ത്തപ്പെട്ടവനാക്കുന്നു

ജപ്പാനില്‍ പതിനേഴാം നൂറ്റാണ്ടില്‍ വിശ്വാസത്തിന്‍റെ പേരില്‍ പലായനവും മരണവും വരിക്കേണ്ടി വന്ന ആയോധനകലാവിദഗ്ദ്ധനായ കത്തോലിക്കാവിശ്വാസിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നു. ജസ്റ്റോ തകായാമ ഉകോണ്‍ ക്രൈസ്തവവിശ്വാസം സ്വീകരിച്ചത് ഈശോസഭാ മിഷണറിമാരുമായുള്ള ബന്ധത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു. പില്‍ക്കാലത്ത് അവിടെ അധികാരത്തില്‍ വന്ന ചക്രവര്‍ത്തി ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നത് കുറ്റമായി പ്രഖ്യാപിക്കുകയും ക്രിസ്തുമതം നിരോധിക്കുകയും ചെയ്തു. പക്ഷേ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതുമൂലം ഉകോണിനു തന്‍റെ സ്വത്തുക്കളും പദവികളും നഷ്ടമായി. ഒടുവില്‍ രാജ്യം വിട്ട് പലായനം ചെയ്യേണ്ടി വരികയും ചെയ്തു. മറ്റു മുന്നൂറു ക്രൈസ്തവരോടൊപ്പം ഫിലിപ്പീന്‍സിലേയ്ക്കു രക്ഷപ്പെട്ട ഉകോണ്‍ അവിടെയെത്തി നാല്‍പതാം ദിവസം രോഗബാധിതനായി മരിക്കുകയായിരുന്നു. പലായനത്തിനു മുമ്പ് ജപ്പാനില്‍ ചെയ്ത പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ഫലമായി ആയിരകണക്കിനാളുകളെ ക്രൈസ്തവവിശ്വാസത്തിലേക്ക് ആകര്‍ഷിക്കാന്‍ ഉകോണിനു കഴിഞ്ഞിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org