ജാര്‍ഘണ്ടില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിനായി ബിജെപി

ജാര്‍ഘണ്ടില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിനായി ബിജെപി

ആദിവാസികള്‍ക്കു ഭൂരിപക്ഷമുള്ള ജാര്‍ഘണ്ട് ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തിലാക്കാന്‍ ഒരുങ്ങുന്നു. ക്രൈസ്തവരെയും സഭാ നേതൃത്വത്തെയും ഉപദ്രവിക്കാനുള്ള നീക്കമായിട്ടാണ് ഇതിനെ പലരും വീക്ഷിക്കുന്നത്. മേയ് ആദ്യം നടന്ന ബിജെപിയു ടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിക്കപ്പെട്ടത്. നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ നടത്തുന്ന എല്ലാ മതപരിവര്‍ത്തനങ്ങളും ശിക്ഷാര്‍ഹമാക്കുന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനോടാവശ്യപ്പെടുന്ന പ്രമേയമാണ് സമ്മളനത്തില്‍ പാസ്സാക്കിയതെന്ന് ബിജെപി വക്താവ് ജെ.ബി. ഡുബിറ്റ് പറഞ്ഞു.

വിദ്യാഭ്യാസ – ആരോഗ്യ മേഖലകളില്‍ ക്രിസ്ത്യന്‍ മിഷനറികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഗ്രാമീണരായ ആദിവാസി – ദളിത് ജനവിഭാഗങ്ങളെ ആകര്‍ഷിക്കുന്നുവെന്ന വിലയിരുത്തല്‍ ബിജെപിക്കും ചില ഹൈന്ദവ സംഘടനകള്‍ക്കുമുണ്ട്. മതപരിവര്‍ത്തനത്തിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ ആരുടെയെങ്കിലും ദാരിദ്ര്യമോ മറ്റു പ്രയാസങ്ങളോ മുതലെടുത്ത് അതു നടത്തുന്നത് സ്വീകാര്യമല്ലെന്നും ബിജെപി വക്താവ് സൂചിപ്പിച്ചു.
ഭരണഘടനയില്‍ ഏതൊരു പൗരനും അയാള്‍ക്കിഷ്ടമുള്ള മതം സ്വീകരിക്കാനും പ്രഘോഷിക്കാനും ഉള്ള അവകാശം ഉറപ്പു നല്‍കുന്നുണ്ടെന്നും നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ ക്രിസ്ത്യാനികള്‍ ആരെയും മതപരിവര്‍ത്തനം നടത്തുന്നില്ലെന്നും റാഞ്ചി അതിരൂപത സഹായ മെത്രാന്‍ ബിഷപ് ടെലസ്ഫോര്‍ ബില്ലുംഗ് പറഞ്ഞു. ക്രിസ്ത്യാനികളാകാന്‍ ആരെങ്കിലും ആഗ്രഹിച്ചു വരുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org