ജീവകാരുണ്യ ട്രസ്റ്റ് ഉദ്ഘാടനവും സഹായവിതരണവും

തൃശൂര്‍: അര്‍ഹതപ്പെട്ട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ജീവകാരുണ്യസഹായങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള "ജീവകാരുണ്യ ട്രസ്റ്റി"ന്‍റെ ഉദ്ഘാടനം മാര്‍ ടോണി നീലങ്കാവില്‍ നിര്‍വ്വഹിച്ചു.

"ക്രിസ്തുമസ്സിന്‍റെ സന്ദേശമായ സ്നേഹം, സാഹോദര്യം, സമാധാനം എന്നിവ ഉള്‍ക്കൊണ്ട് ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആഹ്വാനമായ ദാരിദ്ര്യം, പരസ്നേഹം, സേവനം, എളിമ എന്നിവ പ്രാവര്‍ത്തികമാക്കി സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ സംഘടനകളും വ്യക്തികളും തയ്യാറാകണമെന്ന് മാര്‍ ടോണി നീലങ്കാവില്‍ ഉദ്ബോധിപ്പിച്ചു."

ചെയര്‍മാന്‍ തോമസ് കൊള്ളന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. നേരത്തെ വിവിധ ജീവകാരുണ്യ സഹായങ്ങളുടെ വിതരണോദ്ഘാടനം അദിലാബാദ് രൂപതാ ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന് സഹായ സംഖ്യ കൈ മാറികൊണ്ട് ഫാ. ഡേവീസ് കുറ്റിക്കാട്ട് സി.എം.ഐ. നിര്‍വ്വഹിച്ചു.അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍, പ്രൊഫ. ജോര്‍ജ്ജ് മേനാച്ചേരി, റവ. ഡോ. ജോസ് ചുങ്കന്‍, ബേബി മൂക്കന്‍, ജോര്‍ജ് കുറ്റിക്കാട്ട്, അഡ്വ. സി.വി. ആന്‍റോ, ജോയ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

ചേറൂര്‍ സെന്‍റ് ജോസഫ് സ്പെഷല്‍ സ്കൂള്‍, മുള്ളൂര്‍ക്കര മൗണ്ട് കാര്‍മ്മല്‍ സ്പെഷല്‍ സ്കൂള്‍, മണ്ണുത്തി സ്നേഹദീപ്തി, മണ്ണുത്തി ലൂര്‍ദ്ദ് ആശുപത്രി എന്നീ സ്ഥാപനങ്ങള്‍ക്കും ഏതാനും വ്യക്തികള്‍ക്കും വിവിധ സഹായങ്ങള്‍ വിതരണം ചെയ്തു. പരിപാടികള്‍ക്ക് അഡ്വ. ജോസ് ചിറയത്ത്, ജോയ് അക്കരപ്പറ്റി, നെപ്പോ ചിറമ്മല്‍, ആന്‍റോ മഞ്ഞളി, ജോണ്‍സണ്‍ പാലയൂര്‍, ജോണി നായങ്കര, ഷാജി കുറ്റിക്കാട്ട്, ബാബു ജോസഫ്, സിങ്കമ്മ കള്ളിയത്ത്, മാത്യു ചാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org