‘ജീവനം പദ്ധതി’

കോട്ടയം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് കൈതാങ്ങൊരുക്കി ജീവനം പദ്ധതിയുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ഹബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്‍ഡ്യയുടെയും റോയല്‍ എന്‍ഫില്‍ഡിന്‍റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ 500 റോളം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഭക്ഷണ സാനിറ്ററി കിറ്റുകളാണ് ലഭ്യമാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org