ജീവന്‍റെ സംരക്ഷണം ഇന്നിന്‍റെ ആവശ്യം – മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

ജീവന്‍റെ സംരക്ഷണം ഇന്നിന്‍റെ ആവശ്യം – മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്
Published on

കൊച്ചി: നാമിന്ന് ജീവിക്കുന്നത് മരണസംസ്കാരത്തിന്‍റെ ഇരുളടഞ്ഞ കാലഘട്ടത്തിലാണെന്നും മനുഷ്യജീവനു നേര്‍ക്ക് അതിനീചവും ഭയാനകവുമായ കടന്നാക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുവെന്നും ജീവിതത്തിന്‍റെ സമഗ്രമേഖലകളില്‍ ജീവന്‍റെ സംരക്ഷണം ഉറപ്പു വരുത്തുക എന്നത് ഇന്നിന്‍റെ ആവശ്യമാണെന്നും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. കെസിബിസി ഫാമിലി കമ്മീഷന്‍റെ നേതൃത്വത്തില്‍ കുടുംബപ്രേഷിത വിഭാഗത്തില്‍ ക്ലാസ്സുകള്‍ എടുക്കുന്നവര്‍ക്കുവേണ്ടി സഭാ ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍വച്ച് നടന്ന ഏകദിന ട്രെയ്നിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാ. വര്‍ഗീസ് വ ള്ളിക്കാട്ട്, ഫാ. പോള്‍ മാടശേരി, ഫാ. ഡിക്സണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. ഡോ. ബൈജു ജൂലിയാന്‍, ഫാ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, ഫാ. ഡോ. ഹോര്‍മിസ് മൈനാട്ടി, ഡോ. ടോണി ജോസഫ്, ഡോ. എബ്രാഹം ജേക്കബ്, ഡോ. ഫിന്‍റോ ഫ്രാന്‍സിസ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org