ജീവസമൃദ്ധി – രക്തദാനം

ജീവസമൃദ്ധി – രക്തദാനം

പാലാ: പാലാ രൂപത ഉള്‍പ്പെടുന്ന കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ആശുപത്രികളില്‍ രക്തദാനത്തിന് ഒരുങ്ങി പാലാ രൂപതയിലെ യുവജനങ്ങള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച രീതിയില്‍ രക്തദാനം നടത്തിക്കൊണ്ടിരുന്ന എസ്.എം.വൈ.എം. പാലാ രൂപത അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. ലോക്ക്ഡൗണ്‍ കാലത്ത് വിവിധ യൂണിറ്റുകള്‍ രക്തദാനം നടത്തിയ സംഘടനയുടെ യൂണിറ്റുകള്‍ തോറും രക്തദാന സന്നദ്ധത പുതുക്കുകയുണ്ടായി.

പ്രവര്‍ത്തനങ്ങള്‍ക്ക് ഡയറക്ടര്‍ ഫാ. സിറില്‍ തയ്യില്‍, പ്രസിഡന്റ് ബിബിന്‍ ചാമക്കാലായില്‍, ജന. സെക്രട്ടറി മിജോയിന്‍ വലിയകാപ്പില്‍, വൈസ് പ്രസിഡന്റ് അമലു മുണ്ടനാട്ട്, കോര്‍ഡിനേറ്റര്‍ മിനു മാത്യൂസ് എന്നിവര്‍ നേതൃത്വം നല്കിവരുന്നു. രക്തത്തിന് ആവശ്യമുള്ളവര്‍ 7558089037, 9496542361, 8907449210, 9048847028, 9061752271 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org