ജെറുസലേമിലെ വ്യത്യസ്ത മതങ്ങള്‍ സമാധാനത്തില്‍ കഴിയണം -മാര്‍പാപ്പ

ജെറുസലേമിലെ വ്യത്യസ്ത മതങ്ങള്‍ സമാധാനത്തില്‍ കഴിയണം -മാര്‍പാപ്പ

ജെറുസലേമിലെ വിവിധ മതവിശ്വാസികള്‍ ഒന്നിച്ച് സമാധാനത്തില്‍ ജീവിക്കണമെന്നും പരസ്പരം അന്തസ്സും അവകാശങ്ങളും സംരക്ഷിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. അക്രമങ്ങള്‍ക്കും സഹനങ്ങള്‍ക്കും ഇത് അറുതി വരുത്തും. വിശുദ്ധ നഗരത്തിലെ തത്സ്ഥിതി സംരക്ഷിക്കപ്പെടുകയും വേണം. -മാര്‍പാപ്പ പറഞ്ഞു. ഗ്രീക് ഓര്‍ത്തഡോക്സ് സഭയുടെ ജെറുസലേം പാത്രിയര്‍ക്കീസ് തിയോഫിലോസ് മൂന്നാമനുമായി സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ക്രൈസ്തവര്‍ വിശുദ്ധനാടിന്‍റെ അവിഭാജ്യഭാഗമായി തുടരണമെന്നും സമാധാനത്തിന്‍റെ വളര്‍ച്ചയ്ക്കും പൊതുനന്മയ്ക്കുമായി സംഭാവനകളര്‍പ്പിക്കാന്‍ അവര്‍ക്കു സാധിക്കണമെന്നും മാര്‍പാപ്പ വ്യക്തമാക്കി. വിശുദ്ധനാട്ടിലെ വ്യത്യസ്ത സഭകള്‍ തമ്മിലുള്ള സാഹോദര്യം ഈ സംഭാവനകളെ കൂടുതല്‍ ഫലപ്രദമാക്കും. വിശുദ്ധനാട്ടില്‍ നിന്നു വിട്ടുപോകാതിരിക്കാനായി അവിടത്തെ ക്രൈസ്തവ കുടുംബങ്ങളേയും യുവജനങ്ങളേയും പിന്തുണയ്ക്കുന്നതില്‍ സഭകള്‍ പരസ്പരം കൂടുതല്‍ സഹകരിക്കണമെന്നും മാര്‍ പാപ്പ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org