ജാര്‍ഘണ്ടില്‍ മതപരിവര്‍ത്തന നിരോധന നിയമം വരുന്നു

ജാര്‍ഘണ്ടില്‍ ആഗസ്റ്റില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ മത പരിവര്‍ത്തന നിയരോധന നിയമം പാസ്സാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കാനും നിയമനിര്‍മ്മാണത്തിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്താനും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയതായാണു വിവരം. സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തിലാക്കണമെന്ന് ബി ജെപിയും വിശ്വഹിന്ദു പരിഷത്തും ദീര്‍ഘനാളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ജാര്‍ഘണ്ടിലെ ക്രൈസ്തവ മിഷനറികള്‍ സംസ്ഥാനത്തെ ആദിവാസികളെ മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ബിജെപിയടക്കമുള്ള ചില രാഷ്ട്രീയ കക്ഷികളും ഹൈന്ദവ സംഘടനകളും നിരന്തരം ആരോപണമുന്നിയിച്ചുകൊണ്ടിരിക്കുയാണ്. ഈ വിഷയം മുഖ്യമന്ത്രി രഘുബാര്‍ ദാസും കഴിഞ്ഞവര്‍ഷം ഉയര്‍ത്തിക്കൊണ്ടുവന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org