ജാര്‍ഘണ്ടില്‍ ക്രൈസ്തവരെ ജയിലില്‍ അടച്ചതില്‍ വന്‍ പ്രതിഷേധം

ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഗ്രാമീണര്‍ക്ക് പണം നല്‍കി എന്ന ആരോപണത്തില്‍ അറസ്റ്റു ചെയ്തു ജയിലി ലടച്ച 6 ക്രിസ്ത്യാനികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജാര്‍ഘ ണ്ടില്‍ വന്‍ പ്രതിഷേധറാലി നടത്തി. അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. കുറ്റാരോപിതരായവരുടെ ജാമ്യം കോടതി നിരസിച്ച തിനെത്തുടര്‍ന്നാണ് "നിശ്ശബ്ദമായ പ്രതിഷേധം" സംഘടിപ്പിക്ക പ്പെട്ടത്.

അറസ്റ്റു ചെയ്യപ്പെട്ടവര്‍ നിരപരാധികളാണെന്നും പ്രാര്‍ത്ഥന യ്ക്കായി ഒരുമിച്ചു കൂടുകയായിരുന്നു അവരെന്നും പ്രക്ഷോഭങ്ങള്‍ ക്കു നേതൃത്വം നല്‍കിയവരിലൊരാളായ ഗ്ലാഡ്സണ്‍ പറഞ്ഞു. ജാര്‍ഘണ്ടിലെ സിഡെഗ ജില്ലയിലെ ടുഗുവാനി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമീണരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു എന്നാരോപിച്ചാണ് അഞ്ചു പുരുഷന്മാരെയും ഒരു സ്ത്രീ യെയും പൊലീസ് അറസ്റ്റു ചെയ്തത്. മറ്റുള്ളവരുടെ മതവികാര ത്തെ വ്രണപ്പെടുത്തി എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരി ക്കുന്നത്. ആഗസ്റ്റ് 12-ന് മതപരിവര്‍ത്തന നിരോധന നിയമം സംസ്ഥാ നത്ത് പാസ്സാക്കിയ ശേഷം ഹിന്ദു മൗലികവാദ ഗ്രൂപ്പുകള്‍ ഇതരമത സ്ഥരെ, വിശേഷിച്ച് ക്രൈസ്തവരെ നിരീക്ഷിച്ച് ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണെന്ന് സിഡെഗ ബിഷപ് വിന്‍ സന്‍റ് ബറുവ പറഞ്ഞു. സംശയത്തിന്‍റെ അന്തരീക്ഷങ്ങള്‍ സൃഷ്ടിച്ച് ഇത്തരം ഗ്രൂപ്പുകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. കത്തോലിക്കാ സഭ ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും ചെയ്യുന്ന സേവന ങ്ങളെ മതപരിവര്‍ത്തനത്തിന്‍റെ ഉപാധികളാക്കി ചിത്രീകരിച്ച് മതപ രിവര്‍ത്തന നിരോധന നിയമത്തിന്‍റെ ലംഘനമാക്കി വ്യാഖ്യാനിക്കാന്‍ ഹിന്ദുവര്‍ഗീയ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതായും സഭാനേതാക്കള്‍ ആ രോപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org