മതപരിവര്‍ത്തനം ആരോപിച്ച് ജാര്‍ഘണ്ടില്‍ വൈദികരെ അറസ്റ്റു ചെയ്തു

Published on

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് കത്തോലിക്കാ വൈദികരായ ഫാ. ബിനോയി ജോണ്‍, ഫാ. അരുണ്‍ വിന്‍സന്‍റ് എന്നിവരെയും സുവിശേഷപ്രവര്‍ത്തകനായ മുന്നാഹന്‍സദാ എന്നയാളെയും ജാര്‍ഘണ്ടില്‍ പൊലീസ് അറസ്റ്റു ചെയ്തു. ഭഗല്‍പൂര്‍ രൂപതയിലെ വൈദികരാണ് അറസ്റ്റിലായത്. ഫാ. ബിനോയി തൊടുപുഴ വെട്ടിമറ്റം സ്വദേശിയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനക്കുറ്റത്തിനൊപ്പം ഭൂമി കയ്യേറ്റവും വൈദികര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഇതു കള്ളക്കേസാണെന്നും ആസൂത്രിതമായി വൈദികരെ കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും രൂപതാ വികാരി ജനറാള്‍ ഫാ. എന്‍. എം തോമസ് പറഞ്ഞു. അറസ്റ്റിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ ഫാ. അരുണ്‍ വിന്‍സെന്‍റിനെ വിട്ടയച്ചു. മറ്റു രണ്ടുപേരും കസ്റ്റഡിയിലാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org