ജോര്‍ദാനില്‍ സഭ ഇന്നും സ്വാധീനശക്തിയെന്നു ബിഷപ്

Published on

തീരെ ചെറിയ ന്യൂനപക്ഷമാണ് ജോര്‍ദാനിലെ കത്തോലിക്കരെങ്കിലും സ്കൂളുകള്‍, വിദ്യാലയങ്ങള്‍, ആതുരസേവനസംരംഭങ്ങള്‍ തുടങ്ങിയവയിലൂടെ സഭ ഇന്നും അവിടെ ഒരു സ്വാധീനശക്തിയായി തുടരുന്നുണ്ടെന്ന് ജോര്‍ദാന്‍ ലത്തീന്‍ സഭയുടെ പേട്രിയാര്‍ക്കല്‍ വികാരിയായി നിയമിതനായ ബിഷപ് വില്യം ഷോമാലി പറഞ്ഞു. ജെറുസലേം ലത്തീന്‍ പാത്രിയര്‍ക്കീസിന്‍റെ സഹായ മെത്രാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇതുവരെ അദ്ദേഹം. ജോര്‍ദാനിലെ ജനസംഖ്യയുടെ രണ്ടു ശതമാനമാണ് കത്തോലിക്കര്‍. അഭയാര്‍ത്ഥികളുടെ സാന്നിദ്ധ്യമാണ് ജോര്‍ദാന്‍ ഇന്നു നേരിടുന്ന ഗുരുതരമായ പ്രശ്നമെന്ന് ബിഷപ് ഷോമാലി പറഞ്ഞു. സിറിയയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് 20 ലക്ഷം പേരാണ് ജോര്‍ദാനില്‍ അഭയം തേടിയിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org