ജോയ് ആലുക്കാസിന്‍റെ ജോയ് ഹോംസ് ഭവനപദ്ധതി

ജോയ് ആലുക്കാസിന്‍റെ ജോയ് ഹോംസ് ഭവനപദ്ധതി
Published on

തിരുവല്ല: കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ വഹിച്ച പങ്ക് മഹത്തരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവല്ല ഡോ. അലക്സാണ്ടര്‍ മാര്‍ തോമാ ഓഡിറ്റോറിയത്തില്‍ നടന്ന പ്രളയബാധിതരുടെ പുനരധിവാസത്തിനായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ആരംഭിച്ച ഭവനപദ്ധതിയായ ജോയ് ഹോംസ് ഗുണഭോക്താക്കളുടെ രണ്ടാമതു സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രളയദുരിതത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട 250 കുടുംബങ്ങള്‍ക്കു 15 കോടി രൂപ മുതല്‍മുടക്കിലാണു ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ഭവനം നിര്‍മിച്ചു നല്കിയത്. ചടങ്ങില്‍ ജോയ് ഹോംസ് ഉപഭോക്താക്കളുടെ മെമന്‍റോ വിതരണോദ്ഘാടനം എ. എം. ആരിഫ് എംപിയും ഡയാലിസിസ് കിറ്റ് വിതരണം എന്‍.കെ. പ്രേമചന്ദ്രന്‍ എംപി യും ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍റെ ഹാന്‍ഡ് ബുക്ക് പ്രകാശനം മാത്യു ടി. തോമസ് എംഎല്‍എയും നിര്‍വഹിച്ചു.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ജോയ് ഹോംസ് ഗുണഭോക്താക്കളായ നൂറു കുടുംബങ്ങളാണു കൂട്ടായ്മയില്‍ പങ്കെടുത്തത്. തിരുവല്ല മുന്‍സിപ്പല്‍ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജോയ് ആലുക്കാസ് സിഎംഡി ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ ജോളി ജോയ് ആലുക്കാസ്, പത്തനംതിട്ട എം.പി. ആന്‍റോ ആന്‍റണി, എംഎല്‍എമാരായ വീണാ ജോര്‍ജ്, രാജു എബ്രഹാം, സജി ചെറിയാന്‍, റവ. ഡോ. ജോസഫ് മാര്‍ തോമ, ചിങ്ങവനം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ സെവേറിയോസ്, വള്ളംകുളം സിറിയന്‍ ഓര്‍ത്തഡോക്സ് ബിഷപ് മാര്‍ ഗ്രിഗോറിയോസ് കുര്യാക്കോസ്, ബ്രഹ്മശ്രീ അക്കീരമന്‍ കാളിദാസഭട്ടതിരിപ്പാട്, ബിഷപ് തോമസ് സാമൂവേല്‍, ടൗണ്‍ മസ്ജിദ് ഇ മാം കെ.ജെ. സലാം സഖപി, ഡിവൈഎസ്പി ഇ.ആര്‍. ജോസ് എന്നിവര്‍ പങ്കെടുത്തു. നിലവില്‍ 160 കുടുംബങ്ങള്‍ പുതിയ ഭവനങ്ങളില്‍ താമസം തുടങ്ങിയെന്നും മറ്റു ഭവനങ്ങള്‍ ഉടന്‍ തന്നെ ഗുണഭോക്താക്കള്‍ക്കു കൈമാറുമെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org