ജൂലൈ മാസത്തിലെ പേപ്പല്‍ പ്രാര്‍ത്ഥന വിശ്വാസത്തില്‍ നിന്ന് അകലുന്നവര്‍ക്കു വേണ്ടി

"വിശ്വാസത്തില്‍ നിന്ന് അകന്നു പോകുന്ന സഹോദരങ്ങള്‍ നമ്മുടെ പ്രാര്‍ത്ഥനയിലൂടെയും സുവിശേഷ സാക്ഷ്യത്തിലൂടെയും ക്രൈസ്തവജീവിതത്തിന്‍റെ സൗന്ദര്യം വീണ്ടും കണ്ടെത്താനിടയാകട്ടെ" എന്നതാണ് ജൂലൈ മാസം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേകമായ പ്രാര്‍ത്ഥനാനിയോഗം. "യേശുക്രിസ്തുവാണ്, അവിടുത്തെ അക്ഷയവും വിശ്വസ്തവുമായ സ്നേഹമാണ് നമ്മുടെ സന്തോഷമെന്നതു നമുക്കു മറക്കാതിരിക്കാം. ഒരു ക്രിസ്ത്യാനി ദുഃഖിതനാണെങ്കില്‍ അതിനര്‍ത്ഥം അയാള്‍ സ്വയം ക്രിസ്തുവില്‍ നിന്നകന്നു എന്നാണ്. പക്ഷേ നാമയാളെ തനിച്ചു വിടരുത്. നമ്മുടെ വാക്കുകളിലൂടെയും സാക്ഷ്യത്തിലൂടെയും സ്വാതന്ത്ര്യത്തിലൂടെയും സന്തോഷത്തിലൂടെയും ക്രൈസ്തവ പ്രത്യാശ നമ്മളയാള്‍ക്കു വാഗ്ദാനം ചെയ്യണം." പ്രാര്‍ത്ഥനാനിയോഗം വ്യക്തമാക്കിക്കൊണ്ടു പുറപ്പെടുവിച്ച ദൃശ്യസന്ദേശത്തില്‍ മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org