നല്ല മനോഭാവങ്ങള്‍ ജീവിതവിജയത്തിലേക്കു നയിക്കും – ജസ്റ്റീസ് കുര്യന്‍ ജോസഫ്

നല്ല മനോഭാവങ്ങള്‍ ജീവിതവിജയത്തിലേക്കു നയിക്കും – ജസ്റ്റീസ് കുര്യന്‍ ജോസഫ്

ജീവിതശൈലിയും മനോഭാവങ്ങളും ഓരോ വ്യക്തിയുടെയും ജീ വിതവിജയത്തിന്‍റെ അടിസ്ഥാന ഘടകങ്ങളാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. സീറോ മലബാര്‍ സഭയിലെ വിശ്വാസ പരിശീലന കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സംഘചിപ്പിച്ച പ്രതിഭാസംഗമം ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യസന്ധത, നീതിബോധം, ദൈവാശ്രയബോധം എന്നിവ നല്ല മനോഭാവങ്ങളെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവയാണ്. ഇത്തരം മൂല്യങ്ങള്‍ ഒത്തുചേരുമ്പോഴാണു നല്ല വ്യക്തിത്വം രൂപപ്പെടുന്നത്. ക്രിയാത്മകവും വിശുദ്ധവുമായ ചിന്തകള്‍, പഠനങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ആര്‍ജ്ജിക്കുന്ന മൂല്യബോധം എന്നിവയില്‍നിന്നുമാണ് മനോഭാവങ്ങള്‍ രൂപപ്പെടേണ്ടതെന്നും ജസ്റ്റീസ് കുര്യന്‍ ജോസഫ് പറഞ്ഞു.

സീറോ മലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. വിശ്വാസ പരിശീലന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, സിസ്റ്റര്‍ ഡീന എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ ഏഴാം ക്ലാസില്‍ വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണു മൂന്നു ദിവസത്തെ പ്രതിഭാസംഗമത്തില്‍ പങ്കെടുത്തത്. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപനസന്ദേശം നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org