മാതൃകകൊണ്ട് വെല്ലുവിളി ഉയര്‍ത്തുന്നവരാകണം അദ്ധ്യാപകര്‍: ജസ്റ്റിസ് കുര്യന്‍ ജോസഫ്

കൊടകര: അനുകരിക്കതക്കവിധം ശ്രേഷ്ഠമായ മാതൃകകള്‍ കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയൊരുക്കുന്നവരാകണം അദ്ധ്യാപകരെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഇരിങ്ങാലക്കുട രൂപതയിലെ മതാദ്ധ്യാപകരുടെ സംഗമം – 'ക്രേദോ 2017' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുപ്രീം കോടതി ജസ്റ്റിസ്. നന്മയും തിന്മയും തമ്മിലു ള്ള വേര്‍തിരിവ് ലഘുവായികൊണ്ടിരിക്കുന്ന ഇക്കാലത്ത് നന്മ പരിശീലിപ്പിക്കുന്നവരാകണം അദ്ധ്യാപകര്‍. ഭരണഘടന ഉറപ്പു നല്കുന്ന വിശ്വാസം പ്രഖ്യാപിക്കാനും പ്രഘോഷിക്കാനും പ്രചരിപ്പിക്കാനും മതാധ്യാപകര്‍ യത്നിക്കണം. വിശുദ്ധിയും വിനയവും നീതിയും ലോകം ആഗ്രഹിക്കുന്ന മാന്യതയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഗുരു ഭൂതര്‍ ശ്രദ്ധിക്കണം. ജസ്റ്റിസ് കൂട്ടിചേര്‍ത്തു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. വിശുദ്ധരുടെ സാന്നിദ്ധ്യം കൊണ്ടു സമ്പന്നമായ ഇരിങ്ങാലക്കുട രൂപതയിലെ അദ്ധ്യാപകരെല്ലാം വിശുദ്ധി നിറഞ്ഞ മാതൃകകള്‍ കൊ ണ്ട് സാക്ഷ്യം നല്‍കുന്നവരാകണമെന്ന് മെത്രാന്‍ ആഹ്വാനം ചെയ്തു. മതാത്മകതയ്ക്കപ്പുറത്ത് ആത്മീയത മതങ്ങളുടെ ലക്ഷ്യമാകണമെന്നും അധികാരം സേവനത്തിനാണെന്നും വി ദ്യാര്‍ത്ഥികളെ ബോദ്ധ്യങ്ങളില്‍ അദ്ധ്യാപകര്‍ വളര്‍ത്തണമെന്നും ബിഷപ് കൂട്ടിചേര്‍ത്തു.

സീറോ മലബാര്‍ ക്യാറ്റകെറ്റിക്കല്‍ കമ്മീഷന്‍ സെക്രട്ടറിയും സഭയുടെ ഔദ്യോഗിക വക്താവുമായ റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. മതബോധന വിഭാഗം ചുമതല വഹിക്കുന്ന വികാരി ജനറാള്‍ മോണ്‍. ആന്‍റോ തച്ചില്‍, സഹൃദയ അഡ്വാന്‍സ്ഡ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ടൈറ്റസ് കാട്ടുപ്പറമ്പില്‍, റൂബി ജൂബി ലി ജനറല്‍ കണ്‍വീനര്‍ ഫാ. ഡേവീസ് കിഴക്കുംതല എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ബ്രദര്‍ മാരിയോ ജോസഫ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഇരിങ്ങാലക്കുട രൂപത മതബോധന ഡയറക്ടര്‍ ഫാ. ടോം മാളിയേക്കല്‍, കല്‍പ്പറമ്പ് ഫൊറോന മതബോധ ന ഡയറക്ടര്‍ ഫാ. ബെന്നി കരുമാലിക്കല്‍, പ്രോഗ്രാം കണ്‍വീനര്‍ ഫാ. ബെന്നി ചെ റുവത്തൂര്‍ എന്നിവര്‍ പ്രസം ഗിച്ചു.

മാര്‍ പോളി കണ്ണൂക്കാടന്‍ വിശുദ്ധ ബലിക്ക് മുഖ്യകാര്‍ മ്മികത്വം വഹിച്ചു വചനസന്ദേശം നല്കി. അഖിലകേരള ലോഗോസ് ക്വിസ് 2017 ലെ പ്രതിഭയായ മാള ദയാനഗര്‍ കുരിശുപള്ളി അംഗം കളപ്പുരക്കല്‍ പീറ്റര്‍ -ബിന്‍ സി മകള്‍ ബെനീറ്റയെ യോ ഗത്തില്‍ പ്രത്യേക സമ്മാനങ്ങള്‍ നല്കി ആദരിച്ചു.

ഇരിങ്ങാലക്കുട രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് വിശ്വാസ പരിശീല നത്തിലേര്‍പ്പെട്ടിരിക്കുന്ന മു ഴുവന്‍ അദ്ധ്യാപകരെയും ആദരിക്കുന്നതിനും കൂടുതല്‍ ക്രിയാത്മകമായി പരിശീലന രംഗങ്ങളില്‍ കര്‍മ്മ നിരതരാക്കുന്നതിനുവേണ്ടി കൊടകര സഹൃദയ അ ഡ്വാന്‍സ്ഡ് സ്റ്റഡീസ് കോ ളജില്‍ വച്ച് സംഘടിപ്പിച്ച ഈ സ്നേഹ സംഗമത്തില്‍ 134 ഇടവകകളില്‍ നിന്നുള്ള 148 യൂണിറ്റുകളില്‍ നിന്നാ യി 3160 വിശ്വാസപരിശീലകര്‍ പങ്കെടുത്തു.

സമ്മേളനത്തില്‍ വ്യത്യസ്തങ്ങളായ കലാപരിപാടികളുണ്ടായിരുന്നു. പങ്കെടുത്തവര്‍ക്കെല്ലാം സ്നേഹോ പകാരങ്ങള്‍ നല്കി. ഫാ. ജിജോ മനോത്ത്, ഫാ. മെ ഫിന്‍ തെക്കേക്കര, ഫാ. സജി പൊന്‍മണിശ്ശേരി എന്നിവ രുടെ നേതൃത്വത്തില്‍ രൂപ ത ആനിമേറ്റേഴ്സിന്‍റെ വി പുലമായ ടീം പരിപാടികള്‍ ക്ക് നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org