കന്ദമാല്‍ അനുസ്മരണ വാരാചരണം

ഒറീസയിലെ കന്ദമാലില്‍ ക്രൈസ്തവര്‍ക്കെതിരായി നടന്ന അതിക്രമങ്ങളുടെ പത്താം വാര്‍ഷികത്തില്‍ ആഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ 2 വരെ കന്ദമാല്‍ അനുസ്മരണ പ്രാര്‍ത്ഥനാവാരമായി ആചരിക്കുന്നു. വിദ്വേഷത്തിന്‍റെയും അതിക്രമത്തിന്‍റെയും ഇരകളാക്കപ്പെട്ട മനുഷ്യരെ അനുസ്മരിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ജോണ്‍ ദയാല്‍ പറഞ്ഞു.
ആഗസ്റ്റ് 25-ന് കന്ദമാല്‍ അനുസ്മരണം രാജ്യവ്യാപകമായി നടത്തും. ആഗസ്റ്റ് 28-ന് ക്രൈസ്തവ പീഡനങ്ങള്‍ നടന്ന ഗ്രാമങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം പേര്‍ കന്ദമാലില്‍ ഒത്തു ചേരും. ഒറീസയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ ആഗസ്റ്റ് 29-നാണ് അനുസ്മരണ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകം ക്രൈസ്തവരില്‍ ആരോപിച്ച് 2008 ആഗസ്റ്റ് 23-നാണ് ഹിന്ദു വര്‍ഗീയവാദികള്‍ കലാപം അഴിച്ചുവിട്ടത്. കലാപത്തില്‍ നൂറോളം ക്രൈസ്തവര്‍ കൊല്ലപ്പെടുകയുണ്ടായി. ക്രിസ്ത്യന്‍ പള്ളികളടക്കം നാനൂറോളം സ്ഥാപനങ്ങളും 6500 ഭവനങ്ങളും തകര്‍ക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org