ജപമാലയില്‍ നിന്നു കരുത്താര്‍ജ്ജിച്ച് കന്ദമാല്‍ ക്രൈസ്തവര്‍

ജപമാലയില്‍ നിന്നു കരുത്താര്‍ജ്ജിച്ച് കന്ദമാല്‍ ക്രൈസ്തവര്‍

ഒക്ടോബറിലെ ജപമാല മാസത്തില്‍ പരി. കന്യാമറിയത്തിന്‍റെ ഗ്രോട്ടോയ്ക്കു മുന്നില്‍ ഒന്നിച്ചുകൂടി കന്ദമാലിലെ കത്തോലിക്കാ വിശ്വാസികള്‍ പ്രാര്‍ത്ഥന തുടരുന്നു. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്രൈസ്തവ പീഡനങ്ങളില്‍ ഇരയായവരും ബന്ധുക്കളും ഒത്തുചേര്‍ന്നാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന ജപമാലയില്‍ പങ്കെടുക്കുന്നത്. കന്ദമാല്‍ കലാപത്തില്‍ കടുത്ത പീഡനങ്ങള്‍ അരങ്ങേറിയ ഗ്രാമങ്ങളിലൊന്നായ ടിയാന്‍ഗിയയിലെ ജപമാല പ്രാര്‍ത്ഥനയില്‍ പ്രതിദിനം 2500 പേരാണ് പങ്കുകൊള്ളുന്നത്. പരി. അമ്മയോടുള്ള ജപമാലയാണ് പീഡനങ്ങളെ അതിജീവിക്കാന്‍ കരുത്തു പകര്‍ന്നതെന്നു വിശ്വാസികള്‍ പലരും അനുസ്മരിച്ചു. കന്ദമാല്‍ കലാപത്തിന്‍റെ നാളുകളില്‍ ജപമാലയിലൂടെ പ്രത്യേക ശക്തി സംഭരിക്കാനായെന്ന് ടിയാന്‍ഗിയയിലെ ഉപദേശിയും ജപമാലയ്ക്കു നേതൃത്വം നല്‍കുന്ന വ്യക്തിയുമായ അനകെല്‍റ്റോ നായക് പറഞ്ഞു. ടിയാന്‍ഗിയയിലേതുപോലെ കന്ദമാലിലെ വിവിധ ഗ്രാമങ്ങളില്‍ ഒക്ടോബറില്‍ ജപമാലയര്‍പ്പണം നടന്നു വരികയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org