കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം

കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം

കാഞ്ഞിരപ്പള്ളി: ദൈവത്തിലാശ്രയിച്ച് ജീവിക്കുന്ന വിശ്വാസിസമൂഹത്തിന് വെല്ലുവിളികള്‍ നേരിടാന്‍ കരുത്തുണ്ടെന്നും ആക്ഷേപിച്ചും അവഹേളിച്ചും സഭാസമൂഹത്തെ തളര്‍ത്താന്‍ ആര്‍ക്കുമാവില്ലെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. രൂപതയുടെ പതിനൊന്നാം പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. പതിനൊന്നാം പാസ്റ്ററല്‍ കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ നിയമിതനായി. പാസ്റ്ററല്‍ കൗണ്‍സിലിലെ വിവിധ സമിതികള്‍ക്കും രൂപം നല്‍കി. വികാരി ജനറാള്‍മാരായ ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍, ഫാ. കുര്യന്‍ താമരശേരി, ഫാ. ജോര്‍ജ് ആലുങ്കല്‍, മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അ ഡ്വ. എബ്രാഹം മാത്യു പന്തിരുവേലി എന്നിവര്‍ പ്രസംഗിച്ചു. തോമസ് വെള്ളാപ്പള്ളി പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചു. രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. മാര്‍ട്ടില്‍ വെള്ളിയാംകുളം, ജോര്‍ജുകുട്ടി ആഗസ്തി എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org