കാഞ്ഞൂര്‍, ചേര്‍ത്തല മികച്ച ഫൊറോനകള്‍

കാഞ്ഞൂര്‍, ചേര്‍ത്തല മികച്ച ഫൊറോനകള്‍

കാലടി: സി.എല്‍.സി എറണാകുളം-അങ്കമാലി അതിരൂപതയുടെ 2013-2015 പ്രവര്‍ത്തന വര്‍ഷത്തെ മികച്ച ഫൊറോനകളായി കാഞ്ഞൂര്‍ (ഒന്നാം സ്ഥാനം) ചേര്‍ത്തല (രണ്ടാം സ്ഥാനം) ഫൊറോനകള്‍ തിരഞ്ഞെടുക്കപ്പെട്ടു. കാലടി യില്‍ വച്ചു നടന്ന അതിരൂപത പ്രവര്‍ത്തന വര്‍ഷ ഉദ് ഘാടനത്തില്‍ പ്രൊമോട്ടര്‍ ഫാ. തോമസ് മഴുവഞ്ചേരി അവാര്‍ഡുകള്‍ വിതരണം ചെയ്തു. കാഞ്ഞൂര്‍ ഫൊറോന വികാരി ഫാ. വര്‍ഗീ സ് പൊട്ടയ്ക്കല്‍ അതിരൂപത പ്രസിഡന്‍റ് ജസ്റ്റിന്‍ സ്റ്റീ ഫന്‍, സെക്രട്ടറി സിനോബി ജോയി, ട്രഷറര്‍ അനില്‍ പാലത്തിങ്കല്‍, കാഞ്ഞൂര്‍ ഫൊറോന പ്രസിഡന്‍റ് ഡിനില്‍ ഡേവിസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ഷികം ആഘോഷിച്ചു

പുളിയനം: സെന്‍റ് ഫ്രാന്‍സിസ് എല്‍പി സ്കൂളിലെ വാര്‍ഷികാഘോഷ പരിപാടികള്‍ പാറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഗ്ലാഡിസ് പാപ്പച്ചന്‍ ഉദ്ഘാ ടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് നരികുളം അധ്യക്ഷനായിരുന്നു. ഫാ. വര്‍ഗീസ് ആലുക്ക മുഖ്യപ്രഭാഷണം നടത്തി. അസി. വികാരി ഫാ. ജോ സ്, വാര്‍ഡ് മെമ്പര്‍ രാജമ്മ വാസുദേവന്‍, ഹെഡ്മി സ്ട്രസ്സ് ആലീസ് പി.ഡി., പി.ടി.എ. പ്രസിഡന്‍റ് ഷാജന്‍ വര്‍ഗീസ്, എസ്.ഡി. ജോസ്, പുളിയനം പൗലോസ്, സി. റോസ് മരിയ, വത്സ ദേവീസ്, മാസ്റ്റര്‍ നിവേദ് എം.വി. തുടങ്ങിയവര്‍ പ്ര സംഗിച്ചു.

പ്രാര്‍ത്ഥനാസംഗമം

ചേര്‍ത്തല: യമനില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് എ.എം ആരീ ഫ് എംഎല്‍എ ആവശ്യപ്പെട്ടു. ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിന് വേണ്ടി കത്തോലിക്ക കോണ്‍ഗ്രസ് പള്ളിപ്പുറം ഫൊറോന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സായാഹ്ന പ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളിപ്പുറം ഫൊറോന വികാരി ഫാ. ജോസ് ഒഴലക്കാട്ട് അധ്യക്ഷനായി. പാണാവള്ളി സെന്‍റ് അഗസ്റ്റിന്‍സ് പള്ളി വികാരി ഫാ. നിക്ലാവൂസ് പുന്നയ്ക്കല്‍ പ്രാര്‍ ത്ഥനയ്ക്ക് നേതൃത്വം ന ല്കി. കത്തോലിക്ക കോണ്‍ ഗ്രസ് ഫൊറോന ഡയറക്ടര്‍ ഫാ. ബിജു പെരുമായന്‍, ബ്രഹ്മകുമാരിസ് സഭാ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രാജയോഗിനി ബി.കെ. ദിഷ, ഷാജഹാന്‍ മൗലവി, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂ പത പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ വടശ്ശേരി, സെക്രട്ടറി ജോബി ജോസഫ് പഴയകടവിലായ തട്ടാംപറമ്പില്‍, ഫൊറോന പ്രസിഡന്‍റ് കുര്യാക്കോസ് കാട്ടുതറ, ഫൊറോന സെക്രട്ടറി ജോമോന്‍ കോട്ടുപ്പള്ളി, യൂണിറ്റ് പ്രസിഡന്‍റ് മാത്യു സി. കടവന്‍, ഫൊറോന ഭാരവാഹികളായ വര്‍ഗീസ് തകടിപ്പുറം, മാര്‍ട്ടിന്‍ ജോസഫ്, കുഞ്ഞുമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രാര്‍ത്ഥനാ സായാഹ്നം

ഉദയംപേരൂര്‍: യമനില്‍ ബന്ദിയാക്കപ്പെട്ടിരിക്കുന്ന ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഉദയംപേരൂര്‍ കവലയില്‍ പ്രാര്‍ത്ഥനാ സായാഹ്നം സംഘടിപ്പിച്ചു. ഫാ. തരിയന്‍ മുണ്ടാടന്‍ ഉദ്ഘാടനവും എകെസിസി ഫൊറോന ഡയറക്ടര്‍ ഫാ. കുരുവിള മാരോട്ടിക്കല്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ വടശ്ശേരി, ബാബു ആന്‍റണി, ജെയ്മോന്‍ തോട്ടുപുറം, ജോസ് എ. കുരിയാക്കോസ്, സി. ജെ സ്ലിന്‍ സി.എം.സി., എ.വി. ഫ്രാന്‍സിസ്, പി.എ. തങ്ക ച്ചന്‍, എ.ജി. വര്‍ഗീസ് എന്നിവരും പ്രസംഗിച്ചു.

സര്‍ഗോത്സവം

പറവൂര്‍: സെന്‍റ് തോമസ് കോട്ടയ്ക്കാവ് ഫൊറോനാപള്ളിയില്‍ തിരുനാളിനോടനുബന്ധിച്ചു നടന്ന സര്‍ഗോത്സവം മ്യുസിഷ്യന്‍ പി.സി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ഫൊറോനാ വികാരി ഫാ. ജോസ് തെക്കിനേന്‍ അദ്ധ്യക്ഷനായി. ഫാ. ജിയോ മാടപ്പാടന്‍, ഫാ. കുര്യാക്കോസ് കളപ്പുരയ്ക്കല്‍, ഡെയ്സന്‍ ആനത്താഴത്ത്, ജോജു കുര്യന്‍, ജോസ് പോള്‍ വിതയത്തില്‍, ജോസ് മുട്ടന്‍തോട്ടില്‍, സൈമണ്‍ ഫ്രാന്‍സി എന്നിവര്‍ പ്രസംഗിച്ചു.

സുവര്‍ണജൂബിലി

വെള്ളാരപ്പിള്ളി: ഫ്രാന്‍ സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ ഗ്രിഗേഷന്‍ അംഗവും വെ ള്ളാരപ്പിള്ളി കൂട്ടുങ്ങല്‍ പ രേതരായ പൗലോ-മറിയം ദമ്പതികളുടെ മകളുമായ സി. ട്രീസ പോള്‍ എഫ്സിസിയുടെ സന്ന്യാസ സുവര്‍ ണ ജൂബിലി ആഘോഷി ച്ചു. ഇടവകയായ വെള്ളാരപ്പിള്ളി സെന്‍റ് ജോസഫ് പള്ളിയില്‍ കൃതജ്ഞതാബ ലി നടത്തി. തുടര്‍ന്നു പാരീ ഷ് ഹാളില്‍ വികാരി ഫാ. ജോണ്‍ പൊള്ളെച്ചിറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഫാ. സെബാസ്റ്റ്യന്‍ കൂട്ടുങ്ങല്‍ ഉദ്ഘാട നം ചെയ്തു. കെ.ഒ. ജോസഫ്, സാജു മേച്ചേരി, സെബി കൂട്ടുങ്ങല്‍, സി. റീഗ ജെയിം സ് എഫ്സിസി, കെ.പി. ദേ വസ്സിക്കുട്ടി പൗലോസ് കെ.പി. എന്നിവര്‍ പ്രസംഗിച്ചു.

ഒന്നാം സ്ഥാനം നേടി


താമരച്ചാല്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ലളിതഗാനത്തിന് എ ഗ്രേ ഡും കെസിഎസ്എല്‍ സം സ്ഥാന കലോത്സവത്തില്‍ ലളിതഗാനത്തിനും പാനവായനയ്ക്കും ഒന്നാം സ്ഥാന വും നേടിയ ആല്‍ഫി റോസ് കാച്ചപ്പിള്ളി. താമരച്ചാല്‍ തിരുഹൃദയ പള്ളി ഇടവകയില്‍ ദേവസ്സിക്കുട്ടിയുടെ യും ജാന്‍സിയുടെയും മക ളും കിഴക്കമ്പലം സെന്‍റ് ജോ സഫ്സ് ഹയര്‍ സെക്കന്‍ ഡറി സ്കൂളിലെ വിദ്യാര്‍ ത്ഥിനിയുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org