കാരിത്താസ് ജോര്‍ദാനില്‍ അഭയാര്‍ത്ഥി കള്‍ക്ക് ഇഫ്താര്‍ ഒരുക്കുന്നു

കാരിത്താസ് ജോര്‍ദാനില്‍ അഭയാര്‍ത്ഥി കള്‍ക്ക് ഇഫ്താര്‍ ഒരുക്കുന്നു

കത്തോലിക്കാസഭയുടെ ജീവകാരുണ്യപ്രവര്‍ത്തനവിഭാഗമായ കാരിത്താസിന്‍റെ ജോര്‍ദാന്‍ ഘടകം ഇപ്പോള്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ സേവനത്തിലാണ് കൂടുതലും ഏര്‍പ്പെട്ടിരിക്കുന്നത്. റമദാന്‍ നോമ്പു നോക്കുന്ന മുസ്ലീങ്ങളായ അഭയാര്‍ത്ഥികള്‍ക്കു എല്ലാ ദിവസവും വൈകീട്ട് നോമ്പു തുറക്കാന്‍ കാരിത്താസ് പ്രത്യേക സൗകര്യം സജ്ജമാക്കിയിരിക്കുകയാണ്. സിറിയക്കാരായ ആറര ലക്ഷത്തിലേറെ മുസ്ലീങ്ങളാണ് ജോര്‍ദാനില്‍ ഇപ്പോള്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്. കാരിത്താസ് സജ്ജമാക്കിയിരിക്കുന്ന മെഴ്സി റെസ്റ്റോറന്‍റുകളിലാണ് മുസ്ലീം അഭയാര്‍ത്ഥികള്‍ വൈകീട്ടു ഭക്ഷണം കഴിച്ചു നോമ്പ് അവസാനിപ്പിക്കാനെത്തുന്നത്. 5000 കുടുംബങ്ങള്‍ക്കു കാരിത്താസ് ദിവസവും ആഹാരം എത്തിച്ചു നല്‍കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org