കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു

കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
Published on

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകദിനത്തില്‍ അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് സംസ്ഥാന തലത്തില്‍ മാതൃകാ കര്‍ഷക കുടുംബത്തെ കണ്ടെത്തി ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ കര്‍ഷക കുടുംബ പുരസ്കാര സമര്‍പ്പണവും കര്‍ഷകദിനാചരണവും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്‍റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖല ജീവിതമാര്‍ഗമായി കരുതുന്നതോടൊപ്പം ഭക്ഷ്യ സംസ്കാരത്തില്‍ സ്വയംപര്യാപ്തതയിലെത്തുവാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കും പ്രചോദനം നല്‍കുന്നതോടൊപ്പം നാടിന്‍റെ നന്മയും ആരോഗ്യവും പരിപോഷിപ്പിക്കണമെന്നും അദ്ദേഹം കൂ ട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org