കര്‍ഷക അവകാശ സംരക്ഷണത്തിനായി കര്‍ഷക കൂട്ടായ്മയും ഉപവാസ സമരവും

കര്‍ഷക അവകാശ സംരക്ഷണത്തിനായി കര്‍ഷക കൂട്ടായ്മയും ഉപവാസ സമരവും

കോട്ടയം: കര്‍ഷക അവകാശ സംരക്ഷണം മുന്‍നിര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്മയും ഉപവാസ സമരവും സംഘടിപ്പിച്ചു. കോട്ടയം കളക്ടറേറ്റ് പടിക്കല്‍ സംഘടിപ്പിച്ച കര്‍ഷക കൂട്ടായ്മയുടെയും ഉപവാസ സമരത്തിന്‍റെയും ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കാര്‍ഷിക ഉല്പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തി കാര്‍ഷിക മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂരിന്‍റെ നേതൃത്വത്തില്‍ 150 ഓളം കര്‍ഷക പ്രതിനിധികള്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ ഉപവാസം അനുഷ്ഠിക്കുകയും കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍നിന്നായുള്ള 1000 ഓളം കര്‍ഷകര്‍ കര്‍ഷകകൂട്ടായ്മയില്‍ പങ്കാളികളാകുകയും ചെയ്തു.

കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, തോമസ് ചാഴികാടന്‍ എം.പി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സുരേഷ് കുറുപ്പ്, പി.സി ജോര്‍ജ്, കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെസ്സി മോള്‍ മനോജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സഖറിയാസ് കുതിരവേലില്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. സോനാ പി.ആര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജി തടത്തില്‍, ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്, സ്റ്റീഫന്‍ ജോര്‍ജ് എക്സ്.എല്‍.എ, ലതികാ സുഭാഷ്, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജോയി മന്നാമല, ജോയി ഊന്നുകല്ലേല്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.സി റോയി, ഫാ. മാത്യു കുഴിപ്പള്ളില്‍, ഫാ. തോമസ് പ്രാലേല്‍, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്‍റ് തമ്പി എരിമേലിക്കര, ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് മേഴ്സി മൂലക്കാട്ട്, ക്നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്‍റ് ലിബിന്‍ ജോസ്, സെക്രട്ടറി ബോഹിത് ജോണ്‍സണ്‍, സെന്‍റ് ജോസഫ് സന്ന്യാസ സമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അനിത എസ്.ജെ.സി, ഫാ. ജോബി പുച്ചുകണ്ടത്തില്‍, ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ലി രാജു, സിറിയക് ചാഴികാടന്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org